27.9 C
Kollam
Saturday, October 16, 2021

ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത: വീട്ടമ്മയുടെ നഷ്​ടപ്പെട്ട പണവും രേഖകളും തിരികെ ലഭിച്ചു

ചാത്തന്നൂർ: ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത മൂലം വീട്ടമ്മയുടെ നഷ്​ടപ്പെട്ട പണവും രേഖകളും തിരികെ ലഭിച്ചു. ചാത്തന്നൂരിലെ ഐ.എൻ.റ്റി.യു.സി വിഭാഗത്തിലെ ചുമട്ടുതൊഴിലാളിയായ കൂരയിൽ വിളയിൽ ബാബു ജോലി കഴിഞ്ഞ് വരവെ ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള ആട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്ത് ഒരു കവർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കവർ എടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിൽ പതിനായിരം രൂപയും എ.റ്റി.എം കാർഡ്, ആശൂപത്രി രേഖകൾ തുടങ്ങിയ യുണ്ടായിരുന്നു. പതിനായിരം രൂപ കണ്ടിട്ട് കണ്ണു മഞ്ഞളിക്കാതിരുന്ന ബാബു ആശുപത്രി രേഖയിലുണ്ടായിരുന്ന മേൽവിലാസം കണ്ടെത്തുകയും, ഉടൻ തന്നെ സഹപ്രവർത്തകരേയും കൂട്ടി നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.പി.ഹരികൃഷ്ണൻ എച്ച്.സതീശ് ചന്ദ്രൻ ,രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ ചാത്തന്നൂർ താഴം മണിമന്ദിരത്തിൽ സുശീലയുടെ വീട്ടിൽ എത്തി രൂപയും റിക്കാർഡുകളും കൈമാറി. പെൻഷൻ കിട്ടിയ പണം ബാങ്കിൽ നിന്നും എടുത്ത് കൊണ്ടുവരുമ്പോഴാണ് സുശീലയുടെ കൈയ്യിൽ നിന്നും പണം അടങ്ങിയ കവർ നഷ്​ടപ്പെട്ടത്. പണം നഷ്​ടമായ വിഷമത്തിലിരിക്കുമ്പോഴാണ് ഒരു ദൈവദൂതനെപ്പോലെ കളഞ്ഞു പോയ കവറുമായി ബാബു വന്നത്

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles