പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ. ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്.
സഞ്ചാരികൾക്ക് വർഷം മുഴുവനും പ്രവേശനാനുമതിയുണ്ടെങ്കിലും ചിന്നാർ സന്ദർശിക്കാൻ നവംബർ-ഡിസംബർ മാസങ്ങളാണ് അനുയോജ്യം. തൂവാനം വെളളച്ചാട്ടവും ചന്ദനവനങ്ങളും വഴിമധ്യേയുളള കാഴ്ച്ചകളാണ്. പക്ഷിനിരീക്ഷകരുടെ ഇഷ്ടസ്ഥലം കൂടിയാണ് ചിന്നാർ.
വിശദ വിവരങ്ങൾക്ക്
വൈൽഡ് ലൈഫ് വാർഡൻ
ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ പി. ഒ.
ഇടുക്കി, കേരളം-685 612
ഫോണ്‍ : +91 4865 231587
മൊബൈല്‍ :+ 91 9447979093
ഇ-മെയിൽ : munnar@forest.kerala.gov. in
വെബ്സൈറ്റ്: www.chinnar.org
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് : ഇൻഫർമേഷൻ അസിസ്റ്റന്റ് :+ 91 83010 24187
എങ്ങനെ എത്താം:അടുത്തുളള റെയിൽവേ സ്റ്റേഷൻ: എറണാകുളം റെയിൽവേ സ്റ്റേഷൻ, 230 കീ. മീ. | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 204 കീ. മീ.
