കൊല്ലം : നഗരസുരക്ഷയ്ക്ക് നിയോഗികപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ മുബീന മൻസിലിൽ അബ്ദുൽ ജബ്ബാർ മകൻ നെസ്റ്റർ (34) ആണ് പോലീസ് പിടിയിലായത്. നഗരത്തിന്റെ രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് സംഘത്തിലെ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 29 ന് രാത്രി ചിന്നക്കട ബസ്ബേയിൽ ആണ് അക്രമം നടന്നത്. അസമയത്ത് ബസ് ബേയിലെത്തിയ ഇയാളോട് വിവരങ്ങൾ അന്വേഷിച്ചതിൽ പ്രകോപിതനായ ഇയാൾ ആക്രമിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥന്റെ കൈ പിടിച്ച് തിരിച്ച് ഇയാൾ തുടർന്ന് ചവിട്ടി നിലത്തിടുകയായിരുന്നു. പോലീസ് യൂണിഫോമും ഇയാൾ വലിച്ച് കീറി. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാരും കൺട്രോൾ റൂം പോലീസും മറ്റും ചേർന്ന് ഇയാളെ പിടികൂടി. പരിക്കേറ്റ് പോലീസുദ്യോഗസ്ഥൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്. ആറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ഹരിദാസ്.റ്റി.ആർ, ബാബു, പ്രമോദ് സി.പി.ഒ ഷിഹാബ് തുട ങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.