24.9 C
Kollam
Wednesday, July 28, 2021
spot_img

ചികിത്സാചിലവിന് പെട്ടെന്ന് പണം ; സര്‍ക്കാര്‍ നൽകും ഒരു ലക്ഷം രൂപ

പെട്ടെന്ന് ആശുപത്രി വാസം വേണ്ടി വന്നാൽ  അപ്രതീക്ഷിതമായ ചികിത്സാചെലവുകൾക്ക് പണം വേണമെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ നിബന്ധനകളോടെ ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ നൽകും
ചികിത്സാ അടിയന്തരാവസ്ഥ മൂലം പണത്തിന് അത്യാവശ്യം ആണോ  എങ്കിൽ  ഇപിഎഫ്ഒ ഫണ്ടിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം. കോവിഡ്  ബാധിച്ചുള്ള ചികിത്സാവശ്യങ്ങൾക്കും ഈ  തുക  വിനിയോഗിക്കാനാകും. പെട്ടെന്നുണ്ടായ ആശുപത്രി വാസത്തിനും ചികിത്സക്കുമായി ഇ പി എഫ് ഓ   അംഗങ്ങൾക്ക്   ഈ തുക പ്രയോജനപ്പെടുത്താം


ആശുപത്രി ബില്ലുകളോ, ചികിത്സാച്ചെലവുകൾ സംബന്ധിച്ച രേഖകളോ കൂടതെ തന്നെ മെഡിക്കൽ അടിയന്തരാവസ്ഥ വരുന്നഘട്ടങ്ങളിൽ ഈ തുക പിൻവലിക്കാൻ ആകും. നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവര്‍ക്ക് ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. എന്നാൽ ചികിത്സാചെലവുകൾക്ക് പണം പിൻവലിക്കാൻ മറ്റ് രേഖകൾ ആവശ്യമായിരുന്നു.ഇതിൽ ഇളവുകൾ വരുത്തിയതോടെ എളുപ്പത്തിൽ പണം പിൻവലിക്കാൻ ആകും . നേരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 45 ദിവസത്തിനുള്ളിൽ മെഡിക്കൽ ബില്ലുകളും നൽകണം ആയിരുന്നു. തുക സാലറി അക്കൗണ്ടിലേക്കോ ആശുപത്രിയുടെ അക്കൗണ്ടിലേക്കോ അപേക്ഷകൻെറ ആവശ്യാനുസരണം ക്രെഡിറ്റ് ചെയ്യും
കുടുംബാംഗങ്ങൾക്ക് പണം പിൻവലിക്കാംമെഡിക്കൽ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴിൽ പണം നൽകുന്നത്. മെഡിക്കൽ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴിൽ പണം നൽകുന്നത്. രോഗിയുടെയും ആശുപത്രിയുടെയും വിശദാംശങ്ങൾ നൽകി കുടുംബാംഗങ്ങൾക്ക് ആര്‍ക്കു വേണെങ്കിലും തുക പിൻവലിക്കുന്നതിനായി അപേക്ഷ നൽകാൻ ആകും. മറ്റ് രേഖകളും ബില്ലുകളും നൽകേണ്ടതില്ലെന്നത് ഇതു സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വേഗത്തിൽ പണം ലഭിക്കുന്നതിനും സഹായകരമാകും

ഇപിഎഫ്ഒ അഡ്വാൻസ് അധികമായി പിൻവലിക്കാംകൊവിഡ് സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി ഇപിഎഫ്ഒയിൽ നിന്ന് അധികമായി പണം പിൻവലിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കിൽ മൊത്തം ഫണ്ടിലെ 75 ശതമാനം തുക, ഇതിൽ ഏതാണോ കുറവ് ആ തുകയാണ് പിൻവലിക്കാൻ ആകുക. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം രൂപ വരെയാണ് പിൻവലിക്കാൻ ആകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം തുക എടുത്തിട്ടുള്ളവര്‍ക്കും ചികിത്സാ ആവശ്യത്തിനായി ഈ തുക എടുക്കാൻ ആകും.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles