ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ പനയറകുന്നു കാളവയൽ വാർഡിൽ ആണ് സംഭവം. പനയറകുന്നു എ എ ഭവനിൽ മോഹനൻ ആചാരിയുടെ വരുമാന മാർഗമായ പശുവാണ് മരണത്തോട് മല്ലടിക്കുന്നത്. വെളിനല്ലൂർ പഞ്ചായത്തിലെ റോഡുവിള മൃഗാശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. ഇരുപത്തിനാല് ദിവസം മുൻപ് മരുന്ന് നൽകി മാസം തികയും മുന്നേ പശുവിനെ പ്രസവിപ്പിച്ചതായും പറയപ്പെടുന്നു. അതിനുശേക്ഷം പശു തളർന്നു വീഴുകയായിരുന്നു. അമിതമായി കാൽസ്യവും മറ്റു മരുന്നുകളും നൽകിയതാണ് പശു തളർന്നു വീഴാൻ കാരണമെന്നു മോഹനനാചാരി പറയുന്നു. തുടർചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചെങ്കിലും ഇനിയും ഒന്ന് ചെയ്യാനില്ലെന്നു പറഞ്ഞു ഡോക്ടർ കയ്യൊഴിയുകയും ലീവിൽ പോവുകയായിരുന്നു എന്നും പറയപ്പെടുന്നു
റോഡുവിള മൃഗാശുപത്രിയിലെ ഡോക്ടർക്കെതിരെ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു ക്ഷീര കർഷകനായ മോഹനൻ ആചാരി പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ലോണെടുതും കടം വാങ്ങിയ പണം കൊണ്ടും മൂന്ന് പശുക്കളെ വളർത്തിയാണ് ഇദ്ദേഹം രണ്ടു പെൺകുട്ടികൾ അടങ്ങുന്ന കുടുംബം പോറ്റുന്നത്. ദിവസേന പതിനാലു ലിറ്ററോളം പാൽലഭിച്ചിരുന്ന ജഴ്സി പശുവാണ് ഇപ്പോൾ തളർന്നു വീണു മരണത്തോട് മല്ലിടുന്നത്. ചെറിയൊരു അനക്കം മാത്രമാണ് പശുവിനുള്ളത് തനിക്ക് നഷ്ട്പരിഹാരം ലഭിക്കാൻ വേണ്ട നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് കർഷകനായ മോഹനൻ ആചാരിയുടെ ആവശ്യം . മൃഗ ഡോക്ടറുടെ ചികത്സാ പിഴവുമൂലം ഒരു ക്ഷീര കർഷകന്റെ വരുമാനമാണ് നഷ്ട്മായത്.
