Home Latest News ചാരായവുമായി പോലീസിൻ്റെ പിടിയിലായ പ്രതി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ചാരായവുമായി പോലീസിൻ്റെ പിടിയിലായ പ്രതി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

by Green Media Vision

.
ഓയൂർ:  ചാരായവുമായി പൂയപ്പള്ളി പോലീസിൻ്റെ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.പോലീസുകാർ കൂടെ കിണറ്റിലിറങ്ങി പ്രതിയെ രക്ഷപ്പെടുത്തി. ഇയാളുടെ പക്കൽ നിന്നുംരണ്ട് ലിറ്റർ ഇരുന്നൂറ് മില്ലി നാടൻ ചാരായം പിടി കുടി’ അമ്പലംകുന്ന്, ഉഷാ മന്ദിരത്തിൽ സുനിൽ കുമാർ (4O) ആണ് കിണറ്റിൽ ചാടിയത്. വെള്ളിരാത്രി 11 മണിയോടെയായിരുന്നു സംഭവം. പൂയപ്പള്ളി എസ്.ഐ.ഗോപീചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി 10 മണിയോടെ പട്രോളിംഗ്‌ നടത്തുന്നതിനിടെ രണ്ട് പേരെ പുഞ്ചിരിമുക്കിൽ മദ്യലഹരിയിൽ കണ്ടെത്തി ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും സുനിൽകുമാറിൻ്റെ വീട്ടിൽ നിന്നും വാങ്ങിയ നാടൻ ചാരായമാണ് കഴിച്ചതെന്നും സുനിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായും വിവരം ലഭിച്ചു. പോലീസ് സംഘംരാത്രി 11 മണിയോടെ സുനിലിൻ്റെ വീട്ടിലെത്തി നടത്തിയപരിശോധനയിൽ 200 മില്ലി നാടൻ ചാരായം കണ്ടെടുത്തു.തുടർന്ന് സുനിലിനെ ചോദ്യം ചെയ്തതിൽ നിന്നും ചാരായം വാറ്റാനായി കോട (വാഷ് )തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പോലീസുകാർക്കൊപ്പം പുറത്തിറങ്ങിയ ഇയാൾ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.സംഭവത്തിൽ പകച്ചുപോയ പോലീസ് സംഘത്തിലെ എ.എസ്.ഐമാരായ ഹരിയും, രാജേഷും ഉടൻ കിണറ്റിലിറങ്ങുകയും സുനിലിനെ വെള്ളത്തിൽ നിന്നും പൊക്കി  കയറിൽ കെട്ടി ഉയർത്തി നിർത്തിയ ശേഷം അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ ആർ.സജീവൻ്റെ നേതൃത്വലുള്ള ഫയർഫോഴ്സ് സംഘം ഇയാളെ വല ഉപയോഗിച്ച് കരയ്ക്കെടുക്കുകയായിരുന്നു.പരിക്കേറ്റ സുനിൽകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ കിണറിന് പാലമായി ഉപയോഗിച്ചിരുന്ന പഴയ ടെലഫോൺ പോസ്റ്റിനുള്ളിലെ പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ലിറ്റർ ചാരായം കൂടി പോലീസ് കണ്ടെടുത്തു 

റിപ്പോർട്ട്;ബബുപൂയപ്പള്ളി 

GREEN MEDIA VISION

You may also like

Leave a Comment