29.9 C
Kollam
Tuesday, August 3, 2021
spot_img

ചാരായം വാറ്റിയ കോവിഡ് രോഗിയെ പിടികൂടിയ ഉദ്യോഗസ്ഥർ ക്വാറൻറ്റെയിനിലായി

മലപ്പുറം: ചാരായം വാറ്റുന്നതിനിടെ കോവിഡ്​ രോഗി പിടിയില്‍. എടക്കര സ്വദേശി കൃഷ്​ണന്‍ (54) ആണ്​ പിടിയിലായത്​. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും​, എക്​​സൈസും ചേര്‍ന്ന് നടത്തിയ​ പരിശോധനയിലാണ്​ വാറ്റുന്നതിനിടയില്‍ ഇയാളെ പിടികൂടിയത്​. ​ വീട്ടില്‍ പരിശോധന നടന്നുകൊണ്ടിരിക്കുമ്ബോഴാണ് പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന്​ വരുന്നത്​. ഒടുവില്‍ അറസ്​റ്റ്​ ഒഴിവാക്കിയ ​സംഘം കേസെടുത്ത്​ പ്രതിയെ വീട്ടില്‍ ക്വാറന്‍റീനിലാക്കി മടങ്ങി. ലോക്​ഡൗണ്‍ തുടങ്ങിയതോടെ കൃഷ്​ണന്‍ വീടിന്റെ ടെറസ്​ വാറ്റ്​ കേ​ന്ദ്രമാക്കുകയായിരുന്നു. നിരവധി വാറ്റുപകരണങ്ങളും ഇയാളു‌ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.പ്രതിക്ക് കോവിഡ‍് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥര്‍ ക്വാറന്റൈന്‍ പോകേണ്ടിവരും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles