
See More…….…………….https://fb.watch/9X54ujNBGm/
ചാത്തന്നൂർ : ഓടനിർമ്മാണത്തിനായി വീടുകൾക്കു മുന്നിലൂടെ കുഴിയെടു ത്തിട്ടു പണിയുപേക്ഷിച്ചു കരാറുകാരൻ മുങ്ങിയിട്ട് ഒരുമാസം. അധികാരികൾക്കും അനങ്ങാപാറനയം. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കരുണാലയം വൃദ്ധസദനത്തിനുമുന്നിലൂടെയുള്ള റോഡിന്റെ ഓട നിർമ്മാണത്തിനായാണ് പക്ഷെ ഒരു മാസമായിട്ടും നിർമ്മാണം നടന്നില്ല ഇതുമൂലം പരിസരവാസികൾ ദുരിതത്തിലായി. നിരവധി വീടുകളി ലേയ്ക്ക് കയറാൻ പറ്റാത്ത അവസ്ഥയിലാണ് പഞ്ചായത്തിന്റെയും കോൺട്രാക്ടറുടെയും അനാസ്ഥയിൽ നാട്ടുകാർ പ്രഷോഭത്തിലാണ്. രോഗികളായവരെ അടക്കം വീടുകളിൽ നിന്നും ചുമന്നു കൊണ്ടു പോകേണ്ട അവസ്ഥയിലാണ് ഇപ്പോൾ. കുഴി ചാടികടന്നുവേണം ഇപ്പോൾ വീടുകളി ലെത്താൻ. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഈ മനുഷ്യാവകാശ ലംഘനം നടക്കുന്നതെന്നറിയുക. ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടാൻ അധികാരപ്പെട്ടവർ തയ്യാറാകാത്തതും കരാറുകാരനെതിരെ നടപടിയെടുക്കാത്തതും ഒത്തുകളിയാണെന്നും നാട്ടുകാർ പറയുന്നു. ഉടൻപ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ ഉന്നത അധികാരികളടക്ക മുള്ളവർക്കു പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം
