ചവറ: നിയോജക മണ്ഡലത്തിലെ എട്ട് പൊതുമരാമത്ത് റോഡുകളുടെ പണി ഉടന്‍ ആരംഭിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു. ഇതിനായി 13 കോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊറ്റംകുളങ്ങര-ചോല റോഡിന് 1.5 കോടി, ചവറ തെക്കുഭാഗം തേരുവിള മഠത്തില്‍ മുക്ക് റോഡിന് 1.8 കോടി, ചേനങ്കര കാരാളി മുക്ക് റോഡിനായി 1.5 കോടി, പന്മന ഇടപ്പള്ളിക്കോട്ട ബാലഭട്ടേശ്വരം റോഡിന് 1.75 കോടി, വലിയത്ത് മുക്ക് പടപ്പനാല്‍ റോഡിന് നാലു കോടി, കല്ലുമ്പുറത്ത് റോഡ് അരിനല്ലൂര്‍ ബോട്ട് ജട്ടിക്കായി 1.2 കോടി, ചാമ്പക്കടവ് കല്ലുംമൂട് മൂക്ക് 80 ലക്ഷം, ശങ്കരമംഗലം കോവില്‍ത്തോട്ടം റോഡിനായി 75 ലക്ഷം. റോഡുകളുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ബി.എം ആൻറ് ബി.സി സാങ്കേതിക മേന്മയിലാണ് പണി നടത്തുന്നത്. ഇതോടൊപ്പം ടൈറ്റാനിയം ഭരണിക്കാവ് റോഡ് ദേശീയപാതയാക്കി വികസിപ്പിക്കുന്നതിനുള്ള സര്‍വേ ജോലികളും ആരംഭിച്ചു. ആസ്തി വികസന ഫണ്ട് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൈപ്പ് റോഡിെൻറ ശോച്യാവസ്ഥ മാറ്റാനായി 50 ലക്ഷം ഒന്നാം ഘട്ടമായി അനുവദിച്ചിട്ടുണ്ട്