പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ ഓഫീസിൽ ഇഡി സംഘം പരിശോധന നടത്തി. റിലീസ് ചെയ്യാൻ പോകുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ നിർമാണ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്.താരത്തിന്റെ ഒറ്റപ്പാലത്തെ ഓഫീസിലായിരുന്നു റെയ്ഡ്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ മലയാളത്തിലെ പ്രമുഖ നിർമാതാക്കളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലും പരിശോധന നടന്നിരുന്നു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം ആണ് പരിശോധന നടത്തിയത്.