Home Latest NewsStory ചരിത്ര വിസ്മയം പുനലൂർ തൂക്കുപാലം

ചരിത്ര വിസ്മയം പുനലൂർ തൂക്കുപാലം

by Green Media Vision

( ചരിത്ര കയ്യൊപ്പ്)

ബ്രിട്ടീഷ് അധിനിവേശത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പുനലൂർ തൂക്കുപാലം ഇന്നും ചരിത്ര വിസ്മയമാണ്. സ്കോട്ട്ലാന്റ് കാരനായ അൽബട്ട് ഹെന്റി എന്ന എൻജിനിയർ രൂപകൽപ്പന ചെയ്ത തൂക്കുപാലം കൽക്കട്ടയിലെ ഹൗറ പാലം കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ തൂക്കുപാലമാണ് സഞ്ചാരികൾക്കും ചരിത്ര ഗവേഷകർക്കും എന്നും വിസ്മയ മാണ് തൂക്കുപാലം അക്കാലത്തെ നിർമ്മാണ വൈദഗ്ദ്വത്തിന്റെ അവിസ്മരണീയമായ സ്മാരകം തന്നെയാണ് തൂക്കുപാലം കല്ലടയാറിന് കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിയ്ക്കാൻ 1872 ൽ നിർമ്മാണം തുടങ്ങി 1877 ൽ നിർമ്മാണം പൂർത്തിയാക്കിയ പാലത്തിന് 400 അടി ദൈർഘ്യമുണ്ട് നൂറടി ഇടവിട്ട് കരിങ്കൽ ആർച്ചുകളിൽ പാലം ഉറപ്പിച്ചിരിക്കുന്നുപാലം തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുചങ്ങലകൾ കരയിൽ നിർമ്മിച്ചിരിക്കുന്ന നാല് കിണറുകളിൽ ബന്ധിപ്പിച്ചിരിക്കുന്നു. ചങ്ങലയിൽ നിന്നും ഇരുമ്പ് ദണ്ഡുകൾ ഫ്ലാറ്റ്ഫോമിന്റെ ഇരുവശത്തും പാളങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നു നടപ്പാത മരപ്പലകയിൽ നിർമ്മിച്ചിരിക്കുന്നു നിർമ്മാണം പൂർത്തീകരിച്ച വർഷം തിരുവിതാംകൂർ രാജവാഴ്ച്ചയുടെ ചിഹ്നമായ ശംഖുമുദ്രയും ആർച്ചുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. പാലം ഏറെക്കാലങ്ങളായി നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് പാലം

എഴുത്ത് ചിത്രം : സുരേഷ് ചൈത്രം

Green Media vision News

223 SharesLikeCommentShare

You may also like

Leave a Comment