26.9 C
Kollam
Thursday, October 6, 2022
spot_img

ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ വയൽ വാണിഭം ഏപ്രിൽ ആറിന് 

എഴുത്തും ചിത്രവും : സുരേഷ് ചൈത്രം 

ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ  ചരിത്രപ്രസിദ്ധമായ  തെക്കേവയൽ വാണിഭം എന്നറിയപ്പെടുന്ന വെളിനല്ലൂർ വയൽവാണിഭത്തിന് ഏപ്രിൽ ആറ് ബുധനാഴ്ച മീനമാസത്തിലെ കാർത്തികയിൽ തുടക്കം കുറിക്കും. ശ്രീരാമ സ്വാമി ക്ഷേത്രത്തിനു മുന്നിലെ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ  നായവയ്‌പ്പ്  ഉത്സവത്തോടു അനുബന്ധിച്ചാണ്  വയൽവാണിഭം ആരംഭിക്കുന്നത്. ക്ഷേത്രപരിസരത്ത് മുസ്ളീം സമുദായ അംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ നൂറ്റാണ്ടുകളായി നടക്കുന്ന ആചാരത്തിന്റെ ഭാഗമായി ചന്തയിൽ നിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് മടങ്ങുന്നത്. ഈ ആചാരം ഇന്നും തുടരുന്നു    കേരളത്തിലെ ഏറ്റവും പഴക്കമേറിയ പവിത്രമായ ആചാരങ്ങളാണ്  വെളിനല്ലൂർ വയൽ വാണിഭത്തെ ശ്രദ്ധേയമാക്കുന്നത്. അടുത്ത മീനമാസത്തിലെ രോഹിണി നാൾവരെ ഗൃഹത്തിന്റെ ഐശ്വര്യത്തിനായി  ഉപ്പും ചുണ്ണാമ്പും ഗ്രാമീണർ വീടുകളിൽ സൂക്ഷിക്കും എന്നതാണ് പ്രത്യേകത  കേരളത്തിലെ ക്ഷേത്രങ്ങളിൽ പേരുകേട്ട വെളിനല്ലൂർ ശ്രീരാമ സ്വാമി  ക്ഷേത്രത്തിലെ ഉത്സവം തെക്കേവയൽ വാണിഭം എന്ന പേരിൽ  തെക്കൻ കേരളത്തിൽ ഏറെ പുകൾപെറ്റതാണ്. ഇതുമായി ബന്ധപ്പെട്ട ചരിത്രമാണ് ഓമല്ലൂർ വയൽ വാണിഭത്തിനും ഉള്ളത്.

മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നടക്കുന്ന മത്സ്യച്ചന്തയും ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള കച്ചവടവും ഇത് കാണുവാനും ഉത്പ്പന്നങ്ങൾ വാങ്ങുവാനുമായി ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി എത്തുന്ന കതിർകാളയും വേടർ സമുദായ അംഗങ്ങൾ  തലേ രാത്രിയിൽ ആളുകുന്നിൽ അനുഷ്ഠിക്കുന്ന മുടിയാട്ടം പോലെയുള്ള പ്രാചീന കലാരൂപങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡ സംസ്കാരത്തിന്റെ ഓർമ്മകൾ ഇന്നും നിലനിർത്തുന്ന നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കാളവയൽ വാണിഭം ഓയൂർ ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവം തന്നെയാണ്. ഇതിനോടൊപ്പം നടക്കുന്ന കന്നുകാലിമേളയിൽ ഉരുക്കളുമായി തമിഴ് നാട്ടിൽ നിന്നും മറ്റു ദൂര ദിക്കുകളിൽ നിന്നും ധാരാളം കച്ചവടക്കാർ എത്തുന്നു. മീനമാസത്തിലെ കാർത്തിക, രോഹിണി, മകയിരം നാളുകളിലായാണ് ഉരുവിൽപ്പന വെളിനല്ലൂർ കാളവയൽ തെക്കേവയലിൽ ആണ്  കന്നുകാലി വില്പനയും ഉരുക്കളുടെ പ്രദർശനവും നടക്കുന്നത് തരകൻമ്മാർ  അഥവാ ദല്ലാളൻമ്മാർ തോർത്തുമുണ്ടിനടിയിൽ  കൈകൾ വച്ച് വിരലുകൾ മടക്കി  ഉരുക്കളുടെ കച്ചവടം ഉറപ്പിക്കുന്ന അപൂർവ്വ കാഴ്ച്ച വയൽ വാണിഭത്തിന്റെ പ്രത്യേകതയാണ്  

ഇത്തിക്കരയാറിന്റെ തീരത്തെ വിശാലമായ തെങ്ങിൻ തോപ്പിൽ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥലമായ കാളവയൽ ഗ്രാമം നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കാളക്കച്ചവടത്തിന് പ്രസിദ്ധമാണ്. നാടൻ ഉരുക്കൾക്ക് പുറമെ മറുനാടൻ ഇനങ്ങളും ധാരാളമായി എത്തുന്നു. പുതുമഴയ്ക്കു ശേഷം  നടാനുള്ള കൃഷിക്കാവശ്യമായ നടീൽ വസ്തുക്കളടക്കം ഒരുവര്ഷത്തേയ്ക്കാവശ്യമായ വട്ടി കുട്ട മുറം മുതൽ  തുടങ്ങി  വീട്ടുപകരണങ്ങളും കൃഷി ഉപകരണങ്ങളും ഇവിടെ നിന്നുവാങ്ങാൻ കഴിയും. ഇതോടൊപ്പം ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ  ഇത്തിക്കരയാറിന്റെ തീരത്ത്ആറ് ദിവസം നീണ്ടുനില്കുന്ന വെളിനല്ലൂർ ഫെസ്റ്റും നടക്കും. കേരളത്തിൽ തന്നെ രാമായണം കഥയുമായി ബന്ധപെട്ടു  ഏറ്റവും ചരിത്രം ഉറങ്ങുന്ന ക്ഷേത്രം കൂടിയാണ് വെളിനല്ലൂർ ശ്രീരാമ സ്വാമിക്ഷേത്രം. ഇതുമായി ബന്ധപ്പെട്ടു ബാലി വസിച്ചിരുന്നു എന്ന് പറയപ്പെടുന്ന വാലിയാംകുന്ന് മലയും.തൊട്ടടുത്തായി  സുഗ്രീവൻ കുന്നു അഥവാ ഉഗ്രൻകുന്ന് ദേശവും സ്ഥിതിചെയ്യുന്നു ഏറെ അകലെയല്ലാതെ ജടായു ചിറകറ്റു വീണു എന്നുപറയപ്പെടുന്ന ജടായുമംഗലം എന്ന ചടയമംഗലവുമുണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള  വെളിനല്ലൂർ വയൽ വാണിഭം  ഇത്തവണയും അതിന്റെ ആചാരഅനുഷ്ടാനങ്ങളോട് തന്നെയാണ് നടക്കുന്നത്

See More Click the link to watchhttps://youtu.be/ZqdQPo8ogbU

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles