29.9 C
Kollam
Tuesday, August 3, 2021
spot_img

ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ


തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ 3 വനിതകള്‍ എന്നുള്ളതും ഈ സര്‍ക്കാരിന്‍റെ പ്രത്യേകതയാണ്. സിപിഐക്കാകട്ടെ 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വനിതാമന്ത്രി വരുന്നത്. കെ കെ ശൈലജയ്ക്ക് മന്ത്രിസഭയിലിടമില്ലെന്ന തീരുമാനത്തിന്‍റെ ബഹളത്തിന് പിന്നിൽ നിറം മങ്ങിപ്പോയ നേട്ടമാണ് മൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോര്‍ജിന് മുന്നിലാണ് എന്നതില്‍ സംശയമില്ല. കൈവെച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ട്രാക്ക് റെക്കോര്‍ഡാണ് വീണാജോര്‍ജിന്‍റെ കരുത്ത്. ഒരേ മുന്നണിയില്‍ നിന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് വനിതാമന്ത്രിയുടെ തുടര്‍ച്ചയെന്ന അപൂര്‍വതയും ഒപ്പം.ആരോഗ്യം മാത്രമല്ല, ഉന്നതവിദ്യാഭ്യാസ മേഖലയെന്ന കൈപൊള്ളുന്ന വകുപ്പും വനിതയുടെ കൈകളില്‍. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്ന ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ തലപ്പത്തേക്ക് എത്തുന്നതും ചരിത്രം കുറിച്ച്‌. നിയമനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളും ചരടുവലികളും വ്യവഹാരങ്ങളും കൊണ്ട് കുരുക്ക് നിറഞ്ഞ വകുപ്പിനെ നയിക്കല്‍ വെല്ലുവിളിയാണ് അവര്‍ക്ക്. ശക്തരായ യൂണിയനുകള്‍ക്ക് മുന്നില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് എന്തു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നത് ചോദ്യമാണ്.
ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഭരണ മഹിളാനേതൃത്വ മേഖലകളിൽ കരുത്തു തെളിയിച്ചാണ് ചിഞ്ചുറാണിയുടെ മന്ത്രി സ്ഥാനത്തേയ്ക്കുള്ള വരവ് . ഗൗരിയമ്മയെന്ന വന്മരത്തിന് ശേഷം സിപിഐയുടെ വനിതാ മന്ത്രി. 1964-ന് ശേഷം 57 വര്‍ഷങ്ങളും കടന്ന് ഏറ്റെടുക്കുന്നത് ക്ഷീര വികസനവും മൃഗസംരക്ഷണവും. 3 പേരും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ മേഖലകളിലും കഴിവു തെളിയിച്ചവര്‍. ചരിത്രമെന്ന് പറയുമ്പോഴും വനിതാ പ്രാതിനിധ്യം ഇപ്പോഴും ഏഴിലൊന്ന് മാത്രമേ ആകുന്നുള്ളൂ. വനിതാപ്രാതിനിധ്യം കുറവെന്ന് ഇടതുപാര്‍ട്ടികള്‍ തന്നെ സ്വയം വിമര്‍ശനമായി അംഗീകരിച്ചിരിക്കുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles