ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം നിർമ്മിച്ചിരിക്കുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായുപ്പാറയിൽ ജടായു എർത്ത് സെന്റർ സമുദ്ര നിരപ്പിൽ നിന്നും എഴുനൂറ്റമ്പതടി ഉയരത്തിലാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്.രാജീവ് അഞ്ചൽ രൂപകൽപ്പന ചെയ്ത ജടായു ശിൽപ്പം 200 അടി നീളവും 150 അടി വീതിയും 70 അടി പൊക്കവും ഉള്ള ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ്.

ഇതിനു മുകളിലെത്താൻ സ്വിറ്റ്സർലണ്ടിൽ നിന്നും നാൽപ്പത് കോടിയോളം മുതൽമുടക്കിൽ ഇറക്കുമതി ചെയ്ത കേബിൾ കാർ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പൂർണ്ണമായും സ്വിറ്റ്സ്വർലണ്ടിൽ നിർമ്മിച്ച കേബിൾ കാർ സംവിധാനം രാജ്യത്തെ ഒരു ടൂറിസം കേന്ദ്രത്തിൽ സ്ഥാപിക്കുന്നത് ആദ്യമായാണ് എന്ന് ജടായു എർത് സെന്റർ സി എം ഡി രാജീവ് അഞ്ചൽ പറഞ്ഞു. ജടായുപ്പാറയുടെ താഴ്വാരത്ത് നിർമ്മിച്ച ബേസ് സ്റ്റേഷനിൽ നിന്നും പാറമുകളിലെ ജടായുശിൽപ്പത്തിന് അരികിലെത്താൻ കേബിൾ കാറിൽ മിനിറ്റുകൾ മതി. ഈ ആകാശയാത്രയിൽ സഹ്യാദ്രി മലനിരകളുടെ നീല മേലാപ്പിൽ മുങ്ങിയ പ്രകൃതിയുടെ പച്ചപരവതാനിക്കു മുകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്കു ഹരം പകരും.

അന്താരാഷ്ട്ര നിലവാരമുള്ള വിനോദ സഞ്ചാര സൗകര്യങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. രാമായണം കഥയുടെ ഭാഗമായ ജടായുപ്പാറയിലെ ഭീമാകാരനായ ജടായു ശിൽപ്പം ഏറ്റവും വലിയ ആകർഷണീയമായ ഒന്നാണ്. ജടായുവിന്റെ കണ്ണുകളിൽ കൂടിയുള്ള പ്രകൃതികാഴ്ച്ച സഞ്ചാരികളെ വിസ്മയിപ്പിക്കും