ചടയമംഗലം നിയോജക മണ്ഡലത്തിലെ റോഡ് വികസനത്തിന് 14.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചടയമംഗലം , നിലമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചടയമംഗലം-വെട്ടുവഴി-വേയ്ക്കല്‍ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ ചെയ്യുന്നതിന് ആറുകോടി രൂപയും ആയൂര്‍–ചുണ്ട റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 8.7 കോടി രൂപയുടെ പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചു. ചടയമംഗലം , ചാത്തന്നൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ആലുംമൂട്-പൊരിയക്കോട്- അമ്പലംകുന്ന് റോഡിന്റെ പ്രവൃത്തിക്ക് 15 കോടിക്കും ഭരണാനുമതി ലഭിച്ചു. ഈ റോഡിന്റെ ആദ്യ മൂന്നു കിലോമീറ്റര്‍ വെളിനല്ലൂര്‍ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. റോഡ് പ്രവൃത്തികളുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.