Home Latest News ചക്ക എടുക്കാനെത്തിയ സംഘത്തിലെ ഒരാൾ വീട്ടമ്മയെ കടന്ന്പിടിച്ചു

ചക്ക എടുക്കാനെത്തിയ സംഘത്തിലെ ഒരാൾ വീട്ടമ്മയെ കടന്ന്പിടിച്ചു

by Green Media Vision

ഓയൂർ:  വീടുകൾതോറും ചക്ക എടുക്കാനെത്തുന്ന സംഘത്തിലെ ഒരാൾ വീട്ടമ്മയെ കടന്ന് പിടിച്ചതായി പരാതി. സംഭവത്തിൽ ഓയൂർ മീയനസ്വദേശി സജീർ എന്ന യുവാവിനെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു.
ഓയൂർ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 4.00 നായിരുന്നു സംഭവം.ചെങ്കളം സ്വദേശികളായ ചക്ക കച്ചവടക്കാർ ഒരുവീട്ടിലെത്തി ചക്കയ്ക്ക് വില സമ്മതിച്ച് പ്ലാവിൽ നിന്നും ചക്ക അടർത്തി വണ്ടിയിൽ കയറ്റിയശേഷം ചക്കയുടെ വില കണക്ക് കൂട്ടി പൈസ വീട്ടുകാരെ ഏൽപിക്കാനായി സജീറിൻ്റെ കൈവശം കൊടുത്തുവിട്ടു.സജീർ പൈസയുമായെത്തിയപ്പോൾ യുവതി യായ വീട്ടമ്മ മാത്രമേ വീട്ടിലുള്ളൂ എന്ന് മനസിലാക്കി ഇവരെ കടന്ന് പിടിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടി  രക്ഷപ്പെട്ടു.പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.

You may also like

Leave a Comment