27.6 C
Kollam
Wednesday, May 18, 2022
spot_img

ഗൾഫിലേക്ക് മടങ്ങാൻ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 

ഓയൂർ: അമ്പലംകുന്ന് നെട്ടയം മുത്താരംകുന്ന് ജലജാ മന്ദിരത്തിൽ പരേതനായ ജി.കുഞ്ഞുകൃഷ്ണപിള്ളയുടെയും വി.എസ്. ജലജയുടെയും മകൻ കെ.ദീപു (43) വാണ് മരിച്ചത്. പത്ത് വർഷമായി വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു ദീപു. ഒരാഴ്ച മുൻപ് ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഗൾഫിലേക്ക് മടങ്ങിപ്പോകാനുള്ള തയാറെടുപ്പിനിടയിൽ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ : രമ്യ, മക്കൾ : ദേവനന്ദ, ദേവദത്തൻ.

സഹോദരങ്ങൾ : കെ.ഗോപകുമാർ (ദുബായ്), അരുൺ കെ കൃഷ്ണൻ (എൻഎസ്എസ് കോളജ് ,പാലക്കാട്) .

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles