29 C
Kollam
Monday, June 14, 2021
spot_img

ഗർഭിണിയുടെ മരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പാലാ : അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗര്‍ഭിണിയായിരുന്ന യുവതി മരിച്ചത് ഗര്‍ഭപാത്രത്തോടു ചേര്‍ന്നുള്ള ട്യൂബ് പൊട്ടിയത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഗര്‍ഭപാത്രത്തോടു ചേര്‍ന്നുള്ള ട്യൂബ് പൊട്ടിയത് മരണകാരണം. . മേവട വാഴകാട്ട് അഹല്യ (26) ആണ് കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് മരിച്ചത്. സംഭവത്തില്‍, അഹല്യയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അരുണാപുരം മരിയന്‍ മെഡിക്കല്‍ ആശുപത്രിക്കെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഉന്നത സ്വാധീനം മൂലം പൊലീസിന്റെ അന്വേഷണം വഴിമുട്ടുകയാണെന്നാണ് ആരോപണമുണ്ടായി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നതായും ബന്ധപ്പെട്ട എല്ലാവരില്‍ നിന്ന് മൊഴിയെടുത്തതായും പൊലീസ് പറയുന്നു.ഒന്നര മാസം ഗര്‍ഭിണിയായിരുന്ന അഹല്യ ആദ്യം മുതല്‍ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. പലതവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭം ട്യൂബിലാണെന്ന് കണ്ടെത്താനായില്ല. രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് അഹല്യയ്ക്ക് കുത്തിവയ്പ് എടുക്കുകയും ഇതോടെ ആരോഗ്യസ്ഥിതി മോശമാകുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ അഹല്യക്ക് ഹൃദയാഘാതം ഉണ്ടായതും ആശുപത്രി അധികൃതര്‍ മറച്ചുവച്ചു. തുടര്‍ന്ന് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 21 ന് പുലര്‍ച്ചെ മരിച്ചു.ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് മരിയന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി പറയുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles