28.9 C
Kollam
Saturday, July 31, 2021
spot_img

ഗ്ലോക്കോമ ശ്രദ്ധിക്കുക  “നമ്മുടെ കണ്ണുകൾ നമ്മുടേതുമാത്രം “

GREEN MEDIA VISION HEALTH

കാഴ്ച നല്‍കുന്നതിനുള്ള ഒപ്റ്റിക് നാഡിക്ക് നാശമുണ്ടായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന് മുഴുവനായും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കില്‍, 60 വയസ്സിന് മുകളിലുള്ളവര്‍, പ്രമേഹബാധിതര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, നേത്രരോഗങ്ങള്‍ ഉള്ളവര്‍  എന്നിവര്‍ക്ക് ഗ്ലോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കണ്ണിലെ അസാധാരണമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്താന്‍ കാരണമാകും. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് കാഴ്ചക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഗ്ലോക്കോമ. ലോകമെമ്പാടുമുള്ള കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗ്ലോക്കോമയാണ്. ഏകദേശം 80 ദശലക്ഷം ആളുകളെ ഈ രോഗം ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോക്കോമയ്ക്ക് ആദ്യമൊന്നും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ചിലര്‍ക്ക് തലവേദന, കണ്ണ്വേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയില്‍ നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. 60 വയസ് കഴിഞ്ഞവര്‍ വര്‍ഷത്തില്‍ ഒരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും സമഗ്രമായ നേത്ര പരിശോധന നടത്തണം.

GREEN MEDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles