കഴിഞ്ഞ ജൂൺ 11നായിരുന്നു കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ സംഭവം.
കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇടതു കണ്ണിലേക്ക് കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു സൂചി വീഴുകയായിരുന്നു. കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു.