24.9 C
Kollam
Sunday, September 25, 2022
spot_img

ഗേൾഫ്രണ്ടുമായി കറ‌ങ്ങിയത് നമ്പർപ്ലേറ്റും ലൈസന്‍സും ഇല്ലാത്ത വണ്ടിയുമായി ; കുട്ടി ഡ്രൈവറെ കൈയ്യോടെ പൊക്കി എം.വി.ഡി

ആലുവ: നമ്പര്‍പ്ലേറ്റ്  ഇല്ലാത്ത ബൈക്കുമായി കറങ്ങാൻ‍‍ ഇറങ്ങിയ കുട്ടി റൈഡറെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കുട്ടമശ്ശേരി സ്വദേശിയാണ് എംവിഡിയുടെ കൈയ്യി കുടുങ്ങിയത്. ആലുവയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധനക്കായി നിർത്താന്‍ ആവ‍ശ‍്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. എന്നാൽ വാഹനത്തിന്‍റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. 

അതില്‍ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെടുകയും തുടർന്നുള്ള അന്വഷണത്തിലാണ് വാഹനം വിറ്റതാണെന്ന് മനസിലാക്കി പുതിയ ഉടമയുടെ നമ്പർ വാങ്ങുകയും ചെയ്യുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ ഒരു കേസ് ഉള്ളതായി കണ്ടെത്തി.പിന്നീട് വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി വഴി പുതിയ ഉടമയെ കണ്ടെത്തി. വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത് എന്ന് മനസ്സിലാക്കി. സുഹൃത്തിന്‍റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടിയെ കൈയോടെ പൊക്കി. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനും കുട്ടി റൈഡര്‍ക്കെതിരെ 3 കേസും എടുത്തു.  

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles