27.9 C
Kollam
Saturday, October 16, 2021

ഗൃഹനാഥയെ ആക്രമിച്ച് മാനഭംഗം ചെയ്തയാൾ അറസ്റ്റിൽ

കരുനാഗപ്പളളി: വീട്ടുമുറ്റത്ത് നിന്ന് ഗൃഹനാഥയെ ആക്രമിച്ച് മാനഹാനി വരുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് കാട്ടുംപുറത്ത് കിഴക്കതിൽ വീട്ടിൽ അബ്ദുൽ ഖാദർ കുഞ്ഞ് മകൻ കൊച്ച്കുഞ്ഞ് എന്ന് വിളിക്കുന്ന ഹനീഫ (57) ആണ് പോലീസ് പിടിയിലായത്. ഇയാൾ പാലോലികുളങ്ങര പളളിക്ക് സമീപമുള്ള വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി കല്ലുകൊണ്ട് ഇടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച് ആവലാതിക്കാരിയെ മാറിടത്തിൽ കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തു. ഹനീഫ മുൻപ് വിറ്റ വസ്തു വാങ്ങിയ വിരോധത്തിലാണ് ഇയാൾ ആക്രമണം നടത്തിയത്. കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്സ്.ഐ മാരായ അലോഷ്യസ്, സിദ്ധിക്ക്, രാജേന്ദ്രൻ എ.എസ്സ്.ഐ രാജീവ്, റസൽ ജോർജ്ജ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles