കിളികൊല്ലൂർ : വീട്ടിൽ കയറി ഗൃഹനാഥനേയും ഭർത്താവിനേയും ആക്രമിച്ചസംഘം പോലീസ് പിടിയിലായി. പുന്തലത്താഴം കല്ലുവിള വീട്ടിൽ ശ്രീധരൻ മകൻ മധു (42), പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ അർജ്ജുനൻ മകൻ സുനി (40), പുന്തലത്താഴം മീനാക്ഷി നഗർ പറങ്കിമാംവിള വീട്ടിൽ കൊച്ചുചെറുക്കൻ മകൻ ദിലീപ് (45), മുണ്ടയ്ക്കൽ ഈസ്റ്റ് കളീക്കൽ കടപ്പുറത്ത് അബ്ദുൽ റഹീം മകൻ ഷാനവാസ് (32) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. തെറ്റിച്ചിറ എസ്.എം.ഡി സ്ക്കൂളിന് സമീപം ആദം കാസിലിൽ താമസിക്കുന്ന മുതിർന്ന പൗരനായ സജീവിനെയും ഭാര്യയേയും വീട്ടിൽ കയറി ആക്രമിച്ചതിനാണ് ഇവർ പിടിയിലായത്. ഇന്നലെ രാത്രി അക്രമി സംഘം സജീവിന്റെ വീടിന് സമീപം നിന്ന് അസഭ്യം വിളിച്ചത് ഇയാൾ ചോദ്യം ചെയ്ത വിരോധത്തിലാണ് ഇവർ ആക്രമിച്ചത്. സജീവിനെ അടിച്ച് വീഴി തറയിലിട്ട് ചവിട്ടുന്നത് കണ്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ച ഇയാളുടെ ഭാര്യയേയും അക്രമി സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറിഞ്ഞെത്തിയ പോലീസ് സംഘം സംഭവം അക്രമികളെ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്.എ.പി. ശ്രീനാഥ് വി.എസ്, ജാനസ് പി ബേബി, മധു, എ.എസ്.ഐ ലതിക, സിപിഒമാരായ ഗോപകുമാർ, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.