കോട്ടയം: വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മൂർഖനെ പിടികൂടുന്നതിനിടയിലാണ് സംഭവം. കോട്ടയത്തെ കുറിച്ചിയിൽ വച്ചാണ് അദ്ദേഹത്തിന് പാമ്പു കടിയേറ്റത്.ഇന്ന രാവിലെ എറണാകുളത്ത് നിന്നും കോട്ടയത്ത് പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു. പാമ്പിനെ പിടികൂടിയതിന് ശേഷം ചാക്കിനകത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ തിരിഞ്ഞു കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.