ഗായകന് മധു ബാലകൃഷ്ണന് സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന ‘മൈ ഡിയര്‍ മച്ചാന്‍സ്’ സിനിമയിലൂടെയാണ് മധു ബാലകൃഷ്ണന് സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘തിരുവരങ്ങ് നിറയാറായ്’ എന്ന ഗാനത്തിനാണ് മധു ബാലകൃഷ്ണന് സംഗീതം നല്‍കിയത്. ചിത്രയും മധുവും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ ആണ് വരികള്‍ ഒരുക്കിയത്. ഒരു അഗ്രഹാരത്തിന്റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണിത്.
green media vision