തിരുവനന്തപുരം : ഏഴു മാസം പിന്നിടുന്ന ഡൽഹിയിലെ കർഷകസമരം വൈകാതെ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുമെന്നും കർഷകർ മാത്രമല്ല തൊഴിലാളികളും സാധാരണ ജനവിഭാഗങ്ങളും ഒന്നാകെ ഈ ദേശീയ പ്രക്ഷോഭത്തിലണി ചേരുമെന്നും ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി കെ .പി. തമ്പി കണ്ണാടൻ അഭിപ്രായപ്പെട്ടു . ദേശീയ കർഷക സമരം ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യാത്ത കേന്ദ്ര ഗവൺമെൻ്റിനെതിരെ ശക്തമായ സമരത്തിൻറെ മുന്നറിയിപ്പ് എന്ന നിലയിൽ ട്രേഡ് യൂണിയനുകൾ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുൻപിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
പുതിയ വൈദ്യുതി ഭേദഗതിബിൽ റദ്ദ് ചെയ്യണമെന്നും നാലു ലേബർ കോഡുകൾ പിൻവലിക്കണമെന്നും ഉൾപ്പടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത പ്രക്ഷോഭം. ക്ലെനസ്സ് റസാരിയോ (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു . സോളമൻ വെട്ടുകാട് (എ.ഐ.ടി.യു.സി.), യു.പോക്കർ (എസ്. ടി.യു), സോണിയാ ജോർജ്ജ് (സേവ) ,സംയുക്ത സമര സമിതി ജില്ലാ ചെയർമാൻ വി. ആർ. പ്രതാപൻ, കവടിയാർ ധർമൻ( കെ .ടി. യു.സി.), പ്രമോദ് (ജെ.ടി.യൂ.സി ), ബിജു എ. ഐ. യു.ടി.യു. സി) സ്വീറ്റാ ദാസൻ, വെട്ടുറോട് സലാം ,മധുസൂദനൻ നായർ ,ആർ.എസ്. വിമൽകുമാർ, പ്രദീപ് ,ഹാജാ നസിമുദ്ദീൻ , മംഗലാപുരം ഷാജി ,തുടങ്ങിയവർ പ്രസംഗിച്ചു.