28.9 C
Kollam
Saturday, July 31, 2021
spot_img

കൗരവർ വാഴുന്ന മലനട

(ക്ഷേത്ര സഞ്ചാരം )

കുരുംവംശ പ്രതാപം കൊടികുത്തി വാഴുന്ന കുന്നത്തൂർ .കൊല്ലം ജില്ലയുടെ വടക്കന തിർത്ഥിയായ കുന്നത്തൂർ താലൂക്കിൽ ശൂരനാടും പോരുവഴിയും ഐതിഹ്യങ്ങളുടെ നാടാണ് കൗരവവീരൻമ്മാരുടെ പ്രധാന ആരാധനാക്ഷേത്രങ്ങളിൽ പ്രശസ്തമായ പോരുവഴി പെരുവുരുത്തി മലനടയിൽ ദുര്യോധനനും ശൂരനാട് വടക്ക് എണ്ണശ്ശേരി മലനടയിൽ ദു:ശ്ശാസനനും കുന്നിരാത്ത് മലനടയിൽ ദുശ്ശളയുമാണ് ആരാധനാമൂർത്തികൾ താലൂക്കിനടുത്ത പുത്തൂരിൽ മായക്കോട് ശകുനിയ്ക്കും ക്ഷേത്രമുണ്ട്. പെരുവുരുത്തിയിൽ ദുര്യോധനന് പ്രിയനായ കർണ്ണനും പ്രത്യാകക്ഷേത്രമുണ്ട് മലനാടിന്റെയും ഇടനാടിന്റെയും സമഗ്ര ഭൂമിയിൽ നിരവധി മലനടകൾ ഇന്നും നിലനിൽക്കുന്നു. മലനടകളെല്ലാം അവർണ്ണരുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു അവിടുത്തെ അധികാരികൾ ഇപ്പോഴും(ഊരാളികൾ ) അവർണ്ണർ തന്നെ കുരുവംശവും അധസ്ഥിതരും തമ്മിൽ ഉള്ള ബന്ധം ഇന്നും അജ്ഞാതം ദുര്യോധന കഥകളിൽ പ്രബലരായ മലയൻമാരെ അവതരിപ്പു കാണുന്നു എന്നല്ലാതെ ബന്ധത്തിന് പ്രഖ്യാപിത രേഖകൾ ഉണ്ടോ എന്നും അറിയില്ല. സവർണ്ണർക്ക് ദൈവങ്ങളെ സ്ഥാപിക്കാനും ആരാധിക്കാനും അവകാശം ഇല്ലാതിരുന്ന കാലത്ത് ഉണ്ടായതാവാം ഇതെന്ന് കരുതാം. ആര്യ വ്യാപനത്തിനു മുന്നിൽ പരാജയപ്പെട്ട ദ്രാവിഡ ന്റെ അവസാന പിടിവള്ളി ആകാം ഇത്തരം ക്ഷേത്രങ്ങൾ. മലനടകളിൽ ഏറ്റവും പ്രതാപമുള്ള ക്ഷേത്രമാണ് പോരുവഴി പെരു വുരുത്തി മലനട ഭക്തർക്ക് ഈ മൂർത്തി ദുര്യോധനൻ അല്ല സുയോധനാണ്. മലക്കുട കുന്നിൽ മുകളിൽ നിന്നു നോക്കിയാൽ സുയോധനന്റെ സാമ്രാജ്യം പരന്നു കടക്കുകയാണ്. ആശ്രീത വത്സലനായ സുയോധനന് സങ്കൽപ്പം മാത്രമാണ് ഇവിടെ വിഗ്രഹപ്രതിഷ്ഠ ഇല്ല എന്നതാണ് പ്രത്യോകത പീഠമായി കെട്ടി ഉയർത്തിയ തറയിലാണ് പൂജാവിധികൾ നടത്തുന്നത് ഇവിടെ നിന്നുള്ള ഭസ്മമാണ് പ്രസാദം . കുറെക്കാലം മുൻപ് വരെ ചാരായവും,കള്ളും ആയിരുന്നു പ്രധാന പൂജാദ്രവ്യങ്ങൾ മദ്യം ഇപ്പോഴും മലനടകളിലെ പൂജാവസ്തുവാണ് കാള, കോഴി, ആട്,വെറ്റില, അടയ്ക്ക, ചുവപ്പും കറുപ്പുംപട്ടുകൾ എന്നിവയും ഭക്തർനേർച്ച വയ്ക്കുന്നു. കുടത്താശ്ശേരി കുടുംബക്കാരാണ് ഊരാളന്മാർ എഴുപത് വർഷം പൂജാരി ആയിരുന്ന ശങ്കരനയ്യപ്പൻ എന്നയാൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ പിൻമുറക്കാരനാണ് ഇപ്പോൾ ഊരാളി മീനത്തിലെ രണ്ടാം വെള്ളിയാഴ്ച്ചയാണ് ഇവിടുത്തെ പ്രശസ്തമായ മലക്കുട മഹോത്സവം ഉൽസവത്തിന് ഭാരമേറിയ മലക്കുട എടുത്ത് ശിരോവസ്ത്രവും കറുപ്പ് കച്ചയും ഇട്ട് ഊരാളൻ തുള്ളി മലയിറങ്ങി പെരുവുരുത്തിയിലെ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്നത് പ്രധാന ചടങ്ങാണ് എടുപ്പു കുതിരയും കെട്ടു കാളകളുമാണ് കെട്ടുകാഴ്ചകൾ മലനട കമ്പം പ്രശസ്തമാണ് 1990ലെ വെടിക്കെട്ട് മത്സരകമ്പം നിർത്തിവയ്ക്കുകയും പിന്നീട് വർഷങ്ങൾക്ക്ശേഷം നിബന്ധനകളോടെ നടത്തുകയും ചെയ്യുന്നു. കുംഭത്തിലെ മൂന്നാം ഞായറാഴ്ച നടക്കുന്ന ഉത്സവത്തിന് പൂജാരി കറുപ്പു കച്ചയും തൊപ്പിയും മലക്കുടയും ധരിച്ചാണ് എഴുന്നള്ളുക കാളകെട്ട് ഉത്സവവും മുഖ്യമാണ്. കലർപ്പില്ലാത്ത ദ്രാവിഡ ശൈലി ആചാരങ്ങൾ നിലനിൽക്കുന്നിടമാണ് മലനടകൾ

എഴുത്ത് : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles