29.9 C
Kollam
Sunday, January 23, 2022
spot_img

ക്ഷേത്രപരിസരം വെള്ളത്തിൽ; ചെക്കനും പെണ്ണും ചെമ്പിൽ കയറിയെത്തി താലികെട്ടി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട് മേഖല വെള്ളത്തിൽ മുങ്ങിയതോടെ ആലപ്പുഴ സ്വദേശികളായ വധൂവരന്മാര്‍ വിവാഹത്തിനായി വന്നത് ചെമ്പിൽ. കല്യാണമണ്ഡപത്തിനു ചുറ്റുമുള്ള സ്ഥലവും ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രദേശവും വെള്ളത്തിൽ മുങ്ങിയതോടെ വധുവും വരനും ഒരു ചെമ്പിൽ കയറിയായിരുന്നു വിവാഹവേദിയിലെത്തിയത്.

തകഴി സ്വദേശിയായ ആകാശിൻ്റെയും അമ്പലപ്പുഴ സ്വദേശിയായ ഐശ്യര്യയുടെയും വിവാഹമാണ് വ്യത്യസ്തമായ രീതിയിൽ അറങ്ങേറിയത്. ഇരുവരും ചെങ്ങന്നൂരിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരാണ്. വധുവിനും വരനുമൊപ്പം ചുരുക്കം ചില ബന്ധുക്കൾ മാത്രമായിരുന്നു വിവാഹവേദിയിലേയ്ക്ക് എത്തിയത്.തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ തന്നെ വിവാഹത്തിനുള്ള തീയതിയും സ്ഥലവും നിശ്ചയിച്ചിരുന്നു. ഏതാനും ദിവസം മുൻപ് ക്ഷേത്രത്തിലെത്തിയിരുന്നുവെന്നും അന്ന് വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലെന്നും വധൂവരന്മാർ പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ ക്ഷേത്രപരിസരം മുങ്ങി. എന്നാൽ വെള്ളക്കെട്ടുണ്ടായാലും വിവാഹം മാറ്റേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. എന്നാൽ വെള്ളക്കെട്ട് ഉയര്‍ന്നതോടെ വിവാഹദിവസം ഒരുങ്ങിയെത്തിയ വധൂവരന്മാരെ പ്രദേശവാസികളായ ക്ഷേത്രഭാരവാഹികൾ ചേർന്ന് ചെമ്പിനുള്ളിലാക്കി വിവാഹവേദിയി ലെത്തിക്കുകയായിരുന്നു. അടുത്തുള്ള ജംഗ്ഷനിൽ വരെ കാറിൽ വന്നെന്നും അവിടെ നിന്ന് യാത്ര ചെമ്പിനുള്ളിലായിരുന്നു ഇരുവര്‍ക്കും കയറാൻ പാകത്തിനു വലുപ്പത്തിലുളള ചെമ്പ് ക്ഷേത്രഭാരവാഹികള്‍ തന്നെ ഒരുക്കിയിരുന്നു. വധുവിനെയും വരനെയും ചെമ്പിനുള്ളിലാക്കി ചെമ്പ് മുങ്ങാനെ വെള്ളത്തിലൂടെ നാലഞ്ചു പേര്‍ നടന്നു നീങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്  വെള്ളം കയറാത്ത ഉയര്‍ന്ന മണ്ഡപത്തി ലായിരുന്നു താലികെട്ട് നടന്നത്. വിവാഹത്തിനു ശേഷം നവദമ്പതിമാര്‍ ക്ഷേത്രദര്‍ശനം നടത്തിയതും ചെമ്പിൽ കയറി തന്നെയായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനു ചുറ്റും മുട്ടോളം പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles