26.9 C
Kollam
Thursday, October 6, 2022
spot_img

ക്ഷേത്രങ്ങളിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്ഷേത്രത്തിൽ ദിവസേന നടത്തിവരുന്ന പൂജകളിലെ നടത്തിപ്പിലോ ആചാരനുഷ്ഠാനങ്ങളിലോ കോടതികൾക്ക് ഇടപെടാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിൽ നടക്കുന്ന ആചാരങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീംകോടതി ക്ഷേത്രസംബന്ധമായ കാര്യങ്ങളിലെ നിലപാട് അറിയിച്ചത്.
കാലാകാലങ്ങളായി തുടർന്നു വരുന്ന ആചാരങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാൽ ഹര്‍ജിക്കാരന് കീഴ്‌ക്കോടതികളെ സമീപിക്കാവുന്നതാണ്. പൂജകള്‍ ഏതു രീതിയിൽ നടത്തണം, വഴിപാടായി നല്കുന്ന തേങ്ങ എങ്ങനെ ഉടയ്ക്കണം തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയത്. ഭരണപരമായ കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ കോടതികള്‍ക്ക് ഇടപെടാവുന്നതാണെന്നും ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട പരാതികളാണെങ്കിൽ  കോടതികള്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles