ടിനു പാപ്പച്ചന് ഒരുക്കുന്ന അജഗജാന്തരത്തിന്റെ ക്ഷണപത്രം ശ്രദ്ധ പിടിച്ച് പറ്റുന്നു. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഈ ആക്ഷന്‍ ചിത്രം ഈ വരുന്ന ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. ഇതിലെ ഒരു ഗാനവും അതുപോലെ ഇതിന്റെ കിടിലന്‍ ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ പ്രൊമോഷനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ക്ഷണപത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. പൂരത്തിന്റെയും ആനയുടേയും കഥ പറയുന്ന സിനിമയ്ക്കായി പരമ്പരാഗത ശൈലിയിലുള്ള ഉത്സവ നോട്ടീസ് ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
തലയുയര്‍ത്തി നില്ക്കുന്ന കരിവീരനും ഉത്സവതാളം സമ്മാനിക്കുന്ന ചെണ്ടയും ഹൈലൈറ്റ് ആയി നില്ക്കുന്ന ഈ ക്ഷണക്കത്തു, പൂരത്തിനു നാട്ടുകാരെ ക്ഷണിക്കുന്ന അമ്പലക്കമ്മിറ്റിക്കാരെ അനുസ്മരിപ്പിക്കുന്ന താണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആന്റണി വര്‍ഗീസിനൊപ്പം, കിച്ചു ടെല്ലസ്, അര്ജുന് അശോകന്, ലുക്മാന്, സുധി കോപ്പ, വിനീത് വിശ്വം, സാബു മോന്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍, ബിട്ടോ ഡേവിസ് സിനോജ് വര്‍ഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നടന് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോര്‍ജ്, സംഗീതമൊരുക്കി യത് ജസ്റ്റിന് വര്‍ഗീസ് എന്നിവരാണ്. ഷമീര്‍ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റര്‍.