സെഞ്ച്വറി വിഷൻ്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ.എസ് സംവിധാനം ചെയ്യുന്ന ‘അവഞ്ചേർസ് ‘എന്ന സിനിമയുടെ ചിത്രികരണം പൂർത്തിയായി. ക്രൈം ത്രില്ലെർ ചിത്രത്തിൽ റഫീഖ് ചൊക്ലി, നിമിഷബിജോ ശ്രീപതി, ജീവ, ശിവൻദാസ് എന്നിവർ പോലീസ് വേഷത്തിലെത്തുന്നു. കൂടാതെ രോഹിത്,ഉദയേഷ്, ബിലാൽ,ശരത്, ജ്യോതിഷ് മട്ടന്നൂർ,സലിം ബാബ,ശ്രീധർ, സെബി ഞാറക്കൽ,വിജയൻ കോടനാട്, ഇസ്മായിൽ മഞ്ഞാലി, ഷാജഹാൻ, മാഹിൻ, സജീദ് പുത്തലത്,റസാഖ് ഗുരുവായൂർ,അലീന ബിൻസൺ, അമ്പിളി,സരിത, ഗ്രേഷ്യ അരുൺ,ബേബി ഹൃദ്യ ഷാജി,തുടങ്ങി നിരവധി താരങ്ങൾ അണി നിറക്കുന്നു. മേക്കപ്പ് സുധാകരൻ പെരുമ്പാവൂർ, ആർട്ട് ഗ്ലാട്ടൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ നിധീഷ് മുരളി,കോസ്റ്റും അബ്ബാസ് പാണവള്ളി, എഡിറ്റർ മനോജ് ബുഗ്ലൂ, എഫക്ട് ഷിജു നിഖിൽ, റീ റെക്കോർഡിങ് ജോയ് മാധവ്, di ദീപക് ലീല മീഡിയ,മ്യൂസിക് ബാഷ് ചേർത്തല, സംഭാഷണം സുനിൽ പുല്ലോട്,ഷിബു പുല്ലോട് dop ഷെട്ടി മണി കഥ തിരക്കഥ സംവിധാനം മെഹമൂദ്. കെ. എസ് ജനുവരിയിൽ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യും.