29.9 C
Kollam
Sunday, January 23, 2022
spot_img

ക്രിസ്‌മസ്‌; പുതുവർഷം: ഒരുങ്ങി തലസ്ഥാനനഗരം

തിരുവനന്തപുരം; പ്രതിസന്ധികൾക്കിടയിലും പുതുപുലരി വിരിയുമെന്ന പ്രതീക്ഷയോടെ ക്രിസ്‌മസിനെയും പുതുവർഷത്തെയും വരവേൽക്കുവാനൊരുങ്ങുകയാണ്‌ ലോകം. ക്രിസ്‌മസ്‌, പുതുവത്സര വിപണിയും സജീവമായി. കോവിഡ്‌ ഭീതി പരിധിവരെയെങ്കിലും വിട്ടൊഴിഞ്ഞ ആദ്യ ആഘോഷമായതിനാൽ പരമാവധി ആഘോഷ മാക്കുകയാണ്‌ ജനങ്ങൾ. നക്ഷത്രങ്ങളും പുൽക്കൂടുകളും വിപണി കീഴടക്കി. ചാല, പാളയം തുടങ്ങിയ ചന്തകളിലും ചെറുകടകളിലും അത്യാവശ്യം തിരക്കുണ്ട്‌. എൽഇഡി നക്ഷത്രങ്ങൾക്ക്‌ ഇക്കുറിയും ആവശ്യക്കാരേറെയാണ്‌. ചെറുകുപ്പികളിലുള്ള സ്‌നോ ട്രീ, ക്രിസ്‌മസ്‌ സന്ദേശങ്ങൾ കുറിച്ച പൈൻ ഇലകളും മിനിയേച്ചർ സമ്മാനപ്പെട്ടികളും സാന്താക്ലോസും വിപണിയിലെ താരങ്ങൾതന്നെ. പുൽക്കൂടിനും ക്രിസ്‌മസ്‌ ട്രീക്കും നിരവിധി ‘വെറൈറ്റികൾ’ എത്തിയിട്ടുണ്ട്‌. സ്കൂൾ, കോളേജ്‌ ആഘോഷങ്ങൾക്കായി സാന്താക്ലോസിന്റെ തൊപ്പികളും വേഷവുമെല്ലാം കുട്ടികളടക്കം ധാരാളമായി വാങ്ങിക്കൊണ്ടു പോകാറുണ്ടെന്ന്‌ പാളയം ചന്തയിൽ കട നടത്തുന്ന നിജു പറയുന്നു. കോവിഡിന്റെ ക്ഷീണം വിപണിയെ ബാധിച്ചിട്ടില്ലെന്നാണ്‌ മറ്റു കച്ചവടക്കാരുടെയും അഭിപ്രായം. ചുവപ്പ്, വെള്ള കോംബിനേഷനിലുള്ള ക്രിസ്മസ് പാപ്പയുടെ ഡ്രസ്‌ കോഡ് തേടിയും നിരവധിപേരെത്തിയതോടെ വസ്ത്രവിപണിയും സജീവമായി.  നക്ഷത്ര പ്രഭയിൽ നഗരവും നഗരത്തിന്റെ രാത്രികൾ അലങ്കാരവിളക്കുകളും നക്ഷത്രങ്ങളുംകൊണ്ട്‌ പ്രകാശമാനമാണ്‌. പ്രധാനറോഡുകളും ദേവാലയങ്ങളും കച്ചവടസ്ഥാപനങ്ങളുമെല്ലാം വിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്‌. ഗ്രാമ നഗര വ്യത്യാസമില്ലാത കരോൾ സംഘങ്ങളും സജീവമായി.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles