ക്രിസ്മസ് രാവുകളെ ഭക്തി സാന്ദ്രമാക്കുവാൻ യുവ മാധ്യമ പ്രവർത്തകനായ സിബി ജോയ് രചിച്ച് മേരി ആഞ്ചലീന സംഗീത സംവിധാനം നിർവ്വഹിച്ച സംഗീത ആൽബം ‘ താരകങ്ങളുടെ താരാട്ട് നവ മാധ്യമങ്ങളിൽ വൈറലാകുന്നു. ജീവനാദം വാരികയുടെ സർക്കുലേഷൻ ആൻഡ് മാർക്കറ്റിംഗ് മാനേജർ കൂടിയാണ് സിബിജോയ് ജീവന്യൂസിന്റെ ബാനറിലാണ് ആൽബം പുറത്തിറക്കിയത്. മേരി ആഞ്ചലീനയാണ് ആലാപനം. ലളിതമായ വരികളും എല്ലാ വിഭാഗക്കാർക്കും ആലപിക്കാവുന്ന ലളിതമായ ഈണവുമാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. ഷാരോൺ അംബ്രോസ് കാമറയും അലൻ നോർബർട്ട് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.സുനിൽ സി ജോർജ് ആണ് ഓർക്കസ്ട്രേഷൻ. ജയിംസ് അഗസ്റ്റിനാണ് വീഡിയോ ആൽബത്തിന്റെ സംവിധാനം നടത്തിയിരിക്കുന്നത്.