ഫോട്ടോ:സുരേഷ് ചൈത്രം
സൗഹൃദങ്ങൾക്ക് ലിംഗഭേദമില്ല. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെ കാഴ്ച്ചയാണ്. ഏറെ നാളായി ഇവിടെ തങ്ങുന്ന നായുമായി സൗഹൃദത്തിലായ ഒരു ഇരണ്ടപക്ഷിയാണ് ചിത്രത്തിൽ. പക്ഷിയെ കടിച്ചുകീറാനുള്ള ഒരു ഭാവമല്ല നായുടെ മുഖത്ത്. ഒരു സൗഹൃദത്തിന്റെ ഭാവമാണ് രണ്ടുപേരും മുഖത്തോടു മുഖം നോക്കി അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തുന്നു എന്ന് തോന്നും. ഇരണ്ടപക്ഷി നടക്കുന്നതിനു പിന്നാലെ നായയും നടന്നുപോകുന്നത് ഒരു കാഴ്ച്ചയാണ്