26.7 C
Kollam
Sunday, June 26, 2022
spot_img

ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന്‌ മാറ്റുന്നത്‌ അറിയിച്ചിരുന്നില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കും: വിരാട്‌ കോഹ്‌ലി

മുംബൈ : ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തു നിന്ന്‌ മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന്‌ ടെസ്റ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കുള്ള ടെസ്റ്റ്‌ ടീമിനെ തെരഞ്ഞെടുക്കുന്നതിന്‌ ഒന്നര മണിക്കൂർ മുമ്പ്‌ മാത്രമാണ്‌ ചീഫ്‌ സെലക്‌ടർ ഇക്കാര്യം അറിയിച്ചത്‌. ആരോടും വിശ്രമം ആവശ്യപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുമെന്നും കോഹ്‌ലി മുംബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ്‌ ടീമിനെ തെരഞ്ഞെടുക്കുന്നതിന്‌ മുമ്പായി ചീഫ്‌ സെലക്‌ടർ വിളിച്ച്‌ ടീമിന്റെ കാര്യങ്ങൾ സംസാരിച്ചു. ഫോൺ വെക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഇനി ഏകദിന ടീമിനെ നയിക്കുന്നത്‌ മറ്റൊരാളായിരിക്കുമെന്നും അഞ്ച്‌ സെലക്‌ടർമാരും ചേർന്ന്‌ എടുത്ത തീരുമാനമാണെന്നും പറഞ്ഞു. അതിന്‌ മുമ്പ്‌ യാതൊരു ചർച്ചയും താനുമായി നടത്തിയിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു. വലിയ ആവേശത്തോടെയാണ്‌ ദക്ഷിണാഫ്രിക്കൻ പര്യടനത്തെ കാണുന്നത്‌. ടീമിനെ വിജയത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഏകദിന പരമ്പരയിൽ നിന്ന്‌ അവധി ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ചോദ്യങ്ങൾ എന്നോട്‌ ചോദിക്കരുത്‌. ഈ നുണകൾ എഴുതുന്നവരോടാണ്‌ ചോദിക്കേണ്ടതെന്നും ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക്‌ മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles