26.9 C
Kollam
Friday, January 28, 2022
spot_img

ക്യാപ്റ്റന്‍ വരുൺസിംഗും മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുൺ സിംഗ് അന്തരിച്ചു. ബെംഗളൂരു ആശുപത്രിയിൽ ഒരാഴ്ചയായി ചിക്തസയിലായിരുന്നു. അപകടത്തില്‍ വരുണ്‍ സിംഗിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതോടെ കൂനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.  ഇന്നു രാവിലെയാണ് വരുൺ സിംഗ് മരണത്തിന് കീഴടങ്ങിയത് എന്ന് വൃാമസേന അറിയിച്ചു. കൂനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ഒരേ ഒരു സൈനീകനായിരുന്നു അദ്ദേഹം. യു.പി സ്വദേശിയായ ക്യാപ്റ്റന്‍ വരുൺ സിംഗ് ധീരതയ്ക്കുള്ള ശൗരൃചക്ര നേടിയ സൈകനാണ്. വരുണ്‍ സിംഗിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ക്യാപ്റ്റന്‍ വരുൺ സിംഗിന്‍റെ അമൂലൃ സേവനങ്ങൾ രാജൃം ഒരിക്കലും മറക്കില്ല എന്നും വിടവാങ്ങിയത് രാജൃത്തിന്‍റെ അഭിമാന സൈനികനെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles