24.9 C
Kollam
Tuesday, January 25, 2022
spot_img

കോൺട്രാക്ട് ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം സെക്രട്ടേറിയറ്റിനുമുന്നിൽ

തിരുവനന്തപുരം : കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കേരള നേതൃത്വം നൽകുന്ന  വാഹന ഉടമകളുടെ 72 മണിക്കൂർ റിലേ സത്യാഗ്രഹം  സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ചു. റോഡ് നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുക, അനാവശ്യ ഫൈനുകൾ  ഒഴിവാക്കുക, നിലവിലെ  നിറത്തിൽ സെപ്തംബർ 30 വരെ വാഹനങ്ങൾ സി.എഫ് ചെയ്യാൻ സൗകര്യമൊരുക്കുക, ജിപിഎസ്   ഘടിപ്പിക്കുന്നതിന്  കൂടുതൽ സമയം അനുവദിക്കുക, റോഡു  നികുതി മാസ തവണകളാക്കുക,  കേരള ബാങ്ക് വഴിയുള്ള പുനരധിവാസ  ലോണിന് സിബിൽ സ്കോർ  സർക്കാർ 400 ആയി  നിജപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  സത്യാഗ്രഹ സമരം.രണ്ടാം  ദിവസത്തെ സമരം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ . ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ ഐവർ,   ബി. ഒ.സി. ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയൻ കൊല്ലം, സൂര്യബിജു   തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles