24.8 C
Kollam
Monday, August 15, 2022
spot_img

കോൺടാക്ട് ഷോർട്ട്ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം :ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോൺടാക്ട്’ സംഘടിപ്പിക്കുന്ന പതിനാലാമത് ഷോർട്ട്ഫിലിം ഫെസ്റ്റിവൽ 2021 ലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ഷോർട്ട്ഫിലിം, ഷോർട്ട്ഫീച്ചർ, ഡോക്യൂമെന്ററി, കാമ്പസ് ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ സിനിമ, പരസ്യചിത്രങ്ങൾ, ആനിമേഷൻ ഫിലിം, എന്നീ വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും  മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്,ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരങ്ങൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകും. ഫെസ്റ്റിവൽ ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. എൻട്രികൾ  നവംബർ 30 ന്  മുമ്പായി ലഭിച്ചിരിക്കണം. സൗജന്യ അപേക്ഷാഫോറത്തിന്  tvcontact96@gmail.com എന്ന മെയിലിൽ അപേക്ഷിക്കുക. ഫോൺ :  0471 2305259, 9349392259.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles