28.9 C
Kollam
Saturday, July 31, 2021
spot_img

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരു അതിരൂപതയിലെ പള്ളികളില്‍ പൊതു ആരാധനകള്‍ നിര്‍ത്തിവെച്ചു

ബംഗളൂരു : സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരു അതിരൂപതക്ക് കീഴിലുള്ള പള്ളികളില്‍ ഏപ്രില്‍ 20 വരെ എല്ലാ പൊതു ആരാധനകളും നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മക്കാഡോ പള്ളികള്‍ക്ക് നിര്‍ദേശം നല്‍കി.

ബെംഗളൂരു റൂറല്‍, അര്‍ബന്‍ ജില്ലകളിലെ പള്ളികളികള്‍ക്കാണ് ഈ നിയന്ത്രണം. പള്ളികളില്‍ നടക്കുന്ന പൊതു കുര്‍ബാനകള്‍ അടക്കം നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പള്ളികള്‍, ചാപ്പലുകള്‍, സഭയുടെ മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്കും ഇത് ബാധകമാണ്. പള്ളികളിലെ പൊതുപരിപാടികള്‍ക്ക് മാത്രമാണ് നിയന്ത്രണം അതേ സമയം പ്രാര്‍ത്ഥ ചടങ്ങുകള്‍ക്കും സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കും സ്വകാര്യ പ്രാര്‍ഥനകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പള്ളികള്‍ക്കകത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ശവ സംസ്‌കാര ചടങ്ങുകള്‍ സെമിത്തേരിയില്‍ മാത്രമെ അനുവദിക്കു എന്നും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ല്‍ പരിമിതപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

green media vision

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles