മെഡിക്കൽ ഓഫീസർ ഡോ ;ജോയിജോൺ ഊരുകളിൽ പരിശോധന നടത്തുന്നു
തിരുവനന്തപുരം ;കുറ്റിച്ചൽ പഞ്ചായത്തിലെ കോവിഡ് വ്യാപനം പിടിച്ച് കെട്ടാൻ ഡോ:ജോയിജോൺ എന്ന മെഡിക്കൽ ഓഫീസറുടെ സേവനം വലുതാണ് അത് നമ്മൾ കാണാതെ പോകരുത്. കൃത്യമായി കോവിഡ് ടെസ്റ്റ്, കുറ്റിച്ചൽ മലയോര ഗ്രാമമാണ് കോട്ടൂർ അഗസ്ത്യർ കൂട താഴ് വരയിൽ വാഹനങ്ങൾ കടന്ന് ചെല്ലാൻ കഴിത്ത ഊരുകളിൽ മെഡിക്കൽ സംഘത്തെയും കൂട്ടി നടന്ന് ചെന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും, വാക്സിൻ നൽകാനും ഈ മെഡിക്കൽ ഓഫീസർ കാണിക്കുന്ന ആത്മാർത്ഥതയാണ് ഊരിൽ ഉള്ളവർ പോലും ഈ ഡോക്ടറെ ഇഷ്ടപെടുന്നത് നമ്മൾ പലരും ചിന്തിക്കുന്നത് അത് ഒരു മെഡിക്കൽ ഓഫീസറുടെ കടമയാണ് അതിനാണ് സർക്കാർ ശബളം നൽകുന്നത് ഇങ്ങനെ പറയുമ്പോൾ ഒന്ന് അടുത്തുള്ള പഞ്ചായത്തിലെ കണക്കുകളും, കാര്യങ്ങളും ഒന്ന് അറിഞ്ഞാൽ ഇങ്ങനെ നാം പറയില്ല ,കുറ്റിച്ചൽ പഞ്ചായത്തിനെ കോവിഡ് മുക്തമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ: ജോയിജോണിനും മെഡിക്കൽ സംഘം , ആശാവർക്കർമാർ പാലിയേറ്റീവ് കെയർ പ്രവർത്തകരെയും കുറ്റിച്ചൽ ഗ്രാമം ആദരവോടെയാണ് കാണുന്നത്
ഷൈല.എം.എം