30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് വന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തൊഴിലാളി പത്രം

തിരുവനന്തപുരം : കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത്
ലോകം മുഴുവൻ ദുരിതത്തിലാവുമ്പോൾ രണ്ടാം സ്ഥാനക്കാരായ ട്രേഡ്‌ യൂണിയൻ നടത്തുന്ന പത്രസ്ഥാപനത്തിൽ കോവിഡ് ബാധിച്ച ജീവനക്കാരുടെ ശമ്പളം നൽകാതെ പീഡനം. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അസുഖബാധിതരായവരുടെ ശമ്പളം വെട്ടിക്കുറയ്ക്കു ന്നതടക്കമുള്ള പീഡന നയങ്ങളാണ് ഈ പത്രസ്ഥാപനത്തിൽ കുറെക്കാലമായി നടക്കുന്നതെന്നു ജീവനക്കാർ പറയുന്നു. കോവിഡ് ബാധിച്ചു തിരികെ ജോലിയിൽ കയറിയവർക്കു ശമ്പളം നൽകാത്തത് സ്ഥാപനത്തിലെ ജീവനക്കാരിൽ വൻ പ്രതിഷേധത്തിനിടയാക്കി യിട്ടുണ്ട്. ശമ്പളവുമായി ബന്ധപെട്ടു ഈ  ട്രേഡ്‌ യൂണിയൻ പത്രസ്ഥാപനത്തിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തൊഴിലാളിവിരുദ്ധ നിലപാടുകളെന്നു ജീവനക്കാർ പറയുന്നു

മിനിമം വേതനത്തിനയി ഫാക്റ്ററിപടിക്കലും വ്യാപാര സമുച്ചയങ്ങൾക്കു മുന്നിലും നിരത്തുകളിലും ഘോരഘോരം പ്രസംഗിക്കുന്ന പാർട്ടിയുടെ ട്രേഡ് യൂണിയൻനേതാക്കൾക്ക്   പത്രസ്ഥാപനത്തിൽ നടക്കുന്ന പച്ചയായ തൊഴിൽ നിയമലംഘനങ്ങൾ അറിയാമെങ്കിലും തൊഴിൽ പീഡനം കണ്ടില്ലായെന്നു നടിക്കുകയാണ്.  അതായത് കണ്ണടച്ചു ഇരുട്ടാക്കുന്ന അവസ്ഥ . സർക്കാർ സർവ്വീസിൽ  നിന്നും ഉയർന്ന തസ്തികയിൽ വിരമിച്ച ഒരാളെ പത്രത്തിന്റെ അധികാരിയായി പാർട്ടി പ്രതിഷ്ഠിച്ച അന്നുമുതൽ തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുവരികയാണെന്ന് ജീവനക്കാർ പറയുന്നു   ഈ സ്ഥാപനത്തിന്റെ പല ജില്ലകളിലെയും ബ്യുറോകളിൽ ജീവനക്കാരിൽ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരി ക്കുകയാണ്. സ്ഥാപനത്തിൽ പതിമൂന്നുവർഷമായി ജോലിചെയ്യുന്ന ഫോട്ടോഗ്രാഫർമാർ, റിപ്പോർട്ടർമാർ, മറ്റു ജീവനക്കാരടക്കമുള്ളവർ വളരെ അമർഷത്തിലാണ്. ഇതേ സമയം തന്നെ തൊഴിലാളികളെ തൊഴിലാളികളായി കണ്ടു അവരുടെ അവകാശങ്ങൾ ആവശ്യങ്ങൾ നിറവേറ്റിപ്പോവുകയും ജീവിക്കാൻ ആവശ്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്ന മാതൃകാപരമായ  പ്രവർത്തനം നടത്തുന്ന മുൻ നിര പാർട്ടികളുടെ ട്രേഡ് യൂണിയൻ പത്രങ്ങളെയും മറക്കുന്നില്ല. മേൽപ്പറഞ്ഞ രണ്ടാമത്തെ പാർട്ടിയുടെ പത്രത്തിൽ ആണ് ഇപ്പോൾ തൊഴിലാളിവിരുദ്ധ നിലപാടുകൾ നടത്തുന്നത് 

പല ജീവനക്കാർക്കും കഴിഞ്ഞ മാസങ്ങളിൽ 600, 2300, 3700 ഇങ്ങനെയാണ് കിട്ടിയശമ്പളതുകയെന്ന് ജീവനക്കാർ തെളിവുനിരത്തി പറയുന്നത്. ചിലർക്ക് അതും ലഭിച്ചിട്ടില്ലെന്നു ഗ്രീൻ മീഡിയ വിഷൻ വാർത്തകളോട് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാർ പറയുകയുണ്ടായി. രോഗവിവരം സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ  നിന്ന് ക്വാറൻറീൻ സർട്ടിഫിക്കറ്റും ESI ആശുപത്രിയിൽ നിന്ന് വേണ്ട രേഖകളും പത്രത്തിന്റെ ഹെഡ്ഓഫിസിലേക്ക് അയച്ചിട്ടും മെഡിക്കൽ ലീവ് നൽകുന്നില്ലെന്നാണ് ജീവനക്കാർ പലരും പറയുന്നത്. ESI ഉള്ളവർക്ക് മെഡിക്കൽ ലീവില്ലെന്നാണു സ്ഥാപനത്തിന്റെ  ചുമതലയുള്ളയാളുടെ വാദം. കോവിഡ് ചികത്സയിലുള്ള ദിവസങ്ങളിലെ ആരുടെയും ശമ്പളം നൽകാതിരിക്കരുതെന്ന്  സർക്കാരിന്റെ കർശനനിർദേശം ഉള്ളപ്പോഴാണ് മിനിമം വേതനം  പോലും നൽകാതെ ട്രേഡ് യൂണിയൻ നടത്തുന്ന പത്ര സ്ഥാപനത്തിൽ  ജീവനക്കാരെ പട്ടിണിയുടെ വക്കത്ത് കൊണ്ടെത്തിച്ചിരിക്കുന്നത് . പെട്രോൾ പമ്പുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, തുണിക്കടകളിലും ജോലി ചെയ്യുന്ന ജീവനക്കാരിൽ പലരും കോവിഡ് ബാധിതരായപ്പോൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു ഇവർക്കെല്ലാം സ്ഥാപനങ്ങൾ ശമ്പളം  നൽകിയിരുന്നു. സർക്കാർ നിയമങ്ങൾ കാറ്റിൽ പറത്തി ഒരു ട്രേഡ്  യൂണിയൻ നടത്തുന്ന പാർട്ടിയുടെ പത്രസ്ഥാപനം തന്നെ തൊഴിലാളി വിരുദ്ധനയങ്ങൾ സ്വീകരിക്കുന്നത് ലേബർ കോടതിയും, തൊഴിൽവകുപ്പും കണ്ടില്ലെന്നു നടിക്കരുത് ഇതിനെതിരെ ശക്തമായ  നടപടി തന്നെ ആവശ്യമാണ്

മിനിമം വേതനം ഇല്ലാത്തവർക്കാണ് ESI ആനുകൂല്യമുള്ളത്   അവരെയാണ് മാനേജ്മെൻ്റ്റ് വീണ്ടും പിഴിയുന്നത്  കോവിഡ് ബാധിതനായ ജീവനക്കാരന് അരിവാങ്ങാൻ വല്ലവരോടും ഇരക്കേണ്ടുന്ന  അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ജീവനക്കാർ പറയുന്നു ഇതുവളരെ  മോശമായ കാര്യം തന്നെയാണ് കോവിഡ് സർട്ടിഫിക്കറ്റ് നൽകിയാൽ  ESl തുക ലഭിക്കുന്നതിന് 45 ദിവസത്തോളം സമയമെടുക്കും  തുക കിട്ടിയാലും 40% കുറച്ചു മാത്രമേ ഈഎസ്ഐ നൽകുകയുള്ളൂ അതുവരെ ഞങ്ങൾ എങ്ങിനെ ജീവിക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം. പിരിച്ചുവിടൽ ഭയന്ന് പല ജീവനക്കാരും അടിമകളെപ്പോലെ ജോലിചെയ്തു വരികയാണ്. ചിലരൊക്കെ ലേബർ കമ്മീഷന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും പറയപ്പെടുന്നു.

വർഷങ്ങൾക്ക് മുൻപ് തൊഴിലാളികൾക്ക് അനൂകൂല്യങ്ങൾ നൽകാതെയും ശമ്പളം നൽകാതെയും തൊഴിലാളി സമരംമൂലം  നിന്നുപോയ പത്രസ്ഥാപനം വീണ്ടും പുനഃപ്രസിദ്ധീകരണം ആരംഭിച്ചിട്ടും  തൊഴിലാളികളെ പീഡിപ്പിക്കുന്ന പഴയ നയം മാറ്റിയിട്ടില്ല ചോദ്യം ചെയ്യുന്നവർക്കെതിരെ മെമ്മോയും സ്ഥലംമാറ്റവുമൊക്കെ നൽകി മിനിമം ശമ്പളം പോലും നൽകാതെ പീഡിപ്പിച്ചു പുറത്താക്കുക എന്ന നയമാണ് ഇ സ്ഥാപനത്തിലെ പുതിയ ഭരണാധികാരി വന്നതിനു ശേഷം നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ജീവനക്കാർ പറയുന്നത്  തലപ്പത്തുള്ളവർക്ക് താൽപ്പര്യമുള്ള പലർക്കും അനാവശ്യമായ ആനുകൂല്യങ്ങൾ നൽകുന്നുമുണ്ട് എന്നും മറ്റു ജീവനക്കാർ പറയുന്നു .  മാനേജുമെന്റിന്റെ തലപ്പത്തുള്ളവരുടെ ദാർഷ്ട്യത്തോടെയുള്ള  പെരുമാറ്റവും അടിച്ചമർത്തലും കൊണ്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ് ജീവനക്കാർ. മാധ്യമപ്രവർത്തകരുടെ ക്ഷേമം അന്വേഷിക്കേണ്ടുന്ന പത്രപ്രവർത്തകയുണിയൻ പോലും മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന ഈ ചൂഷണങ്ങൾ ചോദ്യം ചെയ്യുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് 

നിയമപ്രകാരമുള്ള അറിയിപ്പ്; 

ഒരു തൊഴിലാളിയുടെ സേവനത്തിനു നൽകുന്ന ഏറ്റവും കുറഞ്ഞ കൂലിയാണ് മിനിമം വേതനം.  ഇത് നിർബന്ധമായും ഓരോ തൊഴിലാളിക്കും നൽകിയിരിക്കണമെന്ന് 1948-ലെ വേതന നിയമം അനുശാസിക്കുന്നു. മിനിമം വേതനം നൽകാതിരിക്കുകയോ , നിയമവ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്യുന്ന തൊഴിലുടമകൾ ശിക്ഷാർഹരാണ്. ആദ്യ നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ ലഭിക്കും തുടർന്നും ആവർത്തിച്ചാൽ  ശിക്ഷാതുക ഇരട്ടിയാകും. തുടർച്ചയായി നിയമ ലംഘനം നടത്തിയാൽ  ശിക്ഷാതുക അഞ്ചുലക്ഷമാകും. ഇതോടൊപ്പം ആറുമാസത്തെ തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു 1948 ലെ മിനിമം വേതന വ്യവസ്ഥകൾ അനുശാസിക്കുന്നത് ഇതാണ്. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനുള്ള ബാധ്യത  തൊഴിൽവകുപ്പിൽ നിക്ഷിപ്തമാണ് 

അറിയിപ്പ് : പത്രസ്ഥാപനത്തിലെ ജീവനക്കാർ മെയിലിൽ  അയച്ചുതന്നതും, ഫോൺ വഴി അറിയിച്ചതുമായ വാർത്തകൾ ആണ് നൽകിയിരിക്കുന്നത്. ഇത് അവരുടെമാത്രം അഭിപ്രായമാണ് . ഇവിടെ  തൊഴിൽവകുപ്പും അതിനൊരു മന്ത്രിയും ലേബർ കമ്മീഷനും പ്രവർത്തിക്കുന്നുണ്ടെകിൽ അവർ ഇതിനെതിരെ നടപടി എടുക്കുമെന്നും ജീവനക്കാർക്ക് പ്രതീക്ഷയുണ്ട് .

മിനിമം വേതനം നൽകാതെ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പംക്തി ഗ്രീൻ മീഡിയ വിഷനിൽ തുടരും.  ചീഫ് എഡിറ്റർ –

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles