24.9 C
Kollam
Tuesday, January 25, 2022
spot_img

കോവിഡ് രാജ്യത്ത് 666 മരണം; 563 മരണവും കേരളത്തിൽ

ന്യൂഡൽഹി: ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ രാജ്യത്തു പുതുതായി കണക്കുകളിൽ രേഖപ്പെടുത്തിയത് 666 മരണം. ഇതിൽ 563ഉം കേരളത്തിലേത്. കഴിഞ്ഞ ദിവസങ്ങളിലെ നിരവധി മരണങ്ങൾ കൊവിഡ് മൂലമാണെന്നു പരിശോധനകളിൽ സ്ഥിരീകരിച്ചതിനാലാണു മരണസംഖ്യ വർധിച്ചത്. അവസാന ദിവസത്തേതായി കേരളത്തിൽ നിന്നു 99 മരണമാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിലെ 40 മരണവും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ആകെയുള്ള കൊവിഡ് മരണസംഖ്യ ഇതോടെ 4,53,708 ആയി. ഇതിൽ 1,39,995 മരണവും മഹാരാഷ്ട്രയിലാണ്. കർണാടകയിൽ 37,995 പേരും തമിഴ്നാട്ടിൽ 35,987 പേരും ഇതുവരെ മരിച്ചു. നാലാം സ്ഥാനത്തുള്ള കേരളത്തിൽ 27,765 പേരാണ് മരിച്ചിട്ടുള്ളത്. ഡൽഹിയിൽ 25,000 പിന്നിട്ടു. ഉത്തർപ്രദേശിൽ 22,899, പശ്ചിമ ബംഗാളിൽ 19,033 എന്നിങ്ങനെയാണു മരണസംഖ്യ.

രാജ്യത്ത് അവസാന ദിവസം 16,326 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുള്ള രോഗബാധിതർ 3,41,59,562 ആയിട്ടുണ്ട്. ഇതിൽ 3.35 കോടിയിലേറെ പേരാണു രോഗമുക്തരായത്. ആക്റ്റിവ് കേസുകൾ 1,73,728 ആയി കുറഞ്ഞിട്ടുണ്ട്. 233 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. കേരളത്തിൽ മാത്രം എൺപതിനായിരത്തിലേറെ സജീവ കേസുകളുണ്ട്. ദേശീയ റിക്കവറി നിരക്ക് 98.16 ശതമാനമായി. 2020 മാർച്ചിനു ശേഷമുള്ള ഉയർന്ന നിരക്ക്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.20 ശതമാനമാണ്. പ്രതിവാര നിരക്ക് 1.24 ശതമാനവും. അതേസമയം, കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിൽ തുടരുന്നു. ഇതുവരെ 101.30 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles