24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റോടെ

കോവിഡ്-19 മൂന്നാം തരംഗം ആഗസ്‌റ്റോടെ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. എന്നാല്‍ ഇതിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാവില്ലെന്നും ഐസിഎംആര്‍ മേധാവി ഡോ: സമീരന്‍ പാണ്ഡെ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീരന്‍ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് കൊവിഡ്-19 മൂന്നാം തരംഗം എത്തും, എന്നാല്‍ അത് ഒന്നാം തരംഗത്തെയോ രണ്ടാം തരംഗത്തെയോ പോലെ തീവ്രതയേറിയതായിരിക്കണം എന്നല്ല പറയുന്നതെന്നും സമീരന്‍ പാണ്ഡെ വിശദീകരിച്ചു.

മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന നാല് ഘടകങ്ങളിൽ പ്രധാനം ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ നിന്ന് നേടിയെടുക്കുന്ന പ്രതിരോധശേഷി കുറയുന്നതാണ്. “പ്രതിരോധ ശേഷി കുറയുകയാണെങ്കിൽ, അത് മൂന്നാമത്തെ തരംഗത്തിലേക്ക് നയിച്ചേക്കാം,” അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഘടകം സ്വായത്തമാക്കിയ പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്ന ഒരു പുതിയ വേരിയന്റാണ് മൂന്നാം തരംഗത്തിന് ഇടയാക്കുന്നത്. പുതിയ വകഭേദം പ്രതിരോധശേഷിയെ മറികടക്കുന്നില്ലെങ്കിൽപോലും, അതിവേഗം വ്യാപിക്കുന്ന പ്രവണത ഉണ്ടായിരിക്കാം, അത് മൂന്നാമത്തെ ഘടകമായി ഡോ. പാണ്ട പറയുന്നു.

നാലാമത്തെ ഘടകം സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങൾ നേരത്തേ എടുത്തുകളഞ്ഞതാണ്, ഇത് മഹാമാരിയുടെ പുതിയ കുതിപ്പിന് കാരണമാകുമെന്ന് ഡോ. പാണ്ട പറഞ്ഞു മൂന്നാം തരംഗത്തിന് കാരണമാകുന്ന വകഭേദം ഡെൽറ്റ പ്ലസ് ആയിരിക്കുമോയെന്ന ചോദ്യത്തിന്, ഡെൽറ്റയും ഡെൽറ്റ പ്ലസും രാജ്യം കീഴടക്കിയിട്ടുണ്ടെന്നും ഡെൽറ്റ വേരിയന്റിൽ നിന്ന് കൂടുതൽ പൊതുജനാരോഗ്യ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles