Home Latest News കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കച്ചവടക്കാർക്കെതിരെ ബംഗളൂരുവിൽ നടപടി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കച്ചവടക്കാർക്കെതിരെ ബംഗളൂരുവിൽ നടപടി

by Green Media Vision


ബംഗളുരു: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ ബിബിഎംപി അധികൃതര്‍ നടപടിയെടുത്തു. മല്ലേശ്വരത്തെ രണ്ട് ഹോട്ടലുകള്‍, ചാമരാജ് പേട്ട്, ആര്‍ ആര്‍ നഗര്‍ എന്നിവിടങ്ങളിലെ ഓരോ ഹോട്ടലുകള്‍, ആര്‍ ആര്‍ നഗറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ്, മഹാദേവപുരയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ്, നാലോളം ഭക്ഷണശാലകള്‍, എന്നിവയാണ് അടച്ചു പൂട്ടാനായി ബിബിഎംപി നിര്‍ദേശം നല്‍കിയത്. ഇതിന് പുറമെ ദാസറഹള്ളി ഭാഗത്ത് ഏതാനം കടകള്‍ക്ക് 500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

കൃത്യമായ സാനിറ്റൈസര്‍ ഉപയോഗമോ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനമോ ഈ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല. സമാനമായ രീതിയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നടപടി ബാധകമായിരിക്കുമെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു
Green Media vision

Attachments area

You may also like

Leave a Comment