28.9 C
Kollam
Saturday, July 31, 2021
spot_img

കോവിഡ് മാനദണ്ഡം പാലിക്കാതെ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ വിതരണം


കൊല്ലം : ശനി ഞായർ ദിവസങ്ങളിലെ കർശന ലോക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കി യാത്രക്കാർക്ക് പാസ് വേണമെന്ന നിർബന്ധിത നിയമങ്ങളും സാധാരണ ജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന പലതരം വിലക്കുകളും നടപ്പിൽ വരുത്തിയ ഭരണ നേതൃത്വത്തിന്  ശനിയാഴ്ച്ച ലോക്ഡൗൺ ദിവസത്തെ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിൻ വിതരണ സംവിധാനത്തിൽ പാളിച്ച. കൃത്യമായ ഏകീകരണമില്ലാത്തതിനാൽ ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പൂയപ്പള്ളി  മരുതമൺപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ സ്വീകരിക്കാൻ എത്തിയത് വൃദ്ധരടക്കം 300 ൽ പരം പേരാണ് . ഏഴ് മണി മുതൽ  എത്തിയവർക്ക്  10 മണി ആയിട്ട് കൃത്യമായ സ്ലിപ്പുകൾ വിതരണം നടത്താനും കഴിഞ്ഞില്ല ഇത്രയും പേർ എത്തിയിട്ടും ഒരു വനിതാ പൊലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവും അമിതജോലിയും അവരെയും തളർത്തി എന്നു വേണം പറയാൻ . വാക്സിൻ രജിസ്ട്രഷനിലെ അപാകതയാണ് ജനക്കൂട്ടത്തിന് കാരണമായത്. തിങ്ങിനിറഞ്ഞ് നിന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ആവശ്യത്തിന് പൊലീസോ ജീവനക്കാരോ ഇല്ലായിരു. ആദ്യ വാക്സിൻ രജിസ്ട്രഷനും രണ്ടാമത്തെ വാക്സിൻ രജിസ്ടേഷനും കൂടി കുഴഞ്ഞപ്പോൾ . ആശുപത്രി പരിസരം ഉത്സവ പറമ്പായി മാറി കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles