പുതിയ സിനിമ റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ മുഖ്യമന്ത്രി ഇടപെടണമെന്ന് നിർമ്മാതാക്കൾ ആവശ്യപെട്ടു. സെക്കന്റ്ഷോ നിരോധിച്ചതും ഒരു വലിയ തിരിച്ചടിയായി. ഏറ്റവും നല്ല സിനിമകൾക്കുപോലും തിയേറ്ററിൽ കളക്ഷൻ കുറവാണു. ഇത് നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും ബാധിക്കുന്നതും സിനിമ പ്രതിസന്ധി നേരിടുന്ന കാരണങ്ങൾ ആണ്. മാത്രവുമല്ല ഇത് സിനിമ മേഖലയെതന്നെ കൂപ്പുക്കുത്തിക്കുന്ന അവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. ഫിലിം ചെമ്പർ ഇതു സംബന്ധിച്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടംപെട്ട സിനിമകൾക്ക് പോലും വലിയ കളക്ഷൻ ഇല്ലാത്ത സാഹചര്യം വന്നു. അതു കൊണ്ട് തന്നെ നിർമ്മാതാക്കൾ വലിയ പ്രതിസന്ധിയിലേക്ക് പോകുന്ന അവസ്ഥ തന്നെ വരുന്നു. പുതിയ സിനിമകൾ റിലീസ് ചെയ്യേണ്ടതില്ല എന്ന സാഹചര്യത്തിൽ സിനിമ മേഖല വലിയ പ്രതിസന്ധിയിലേക്ക് തന്നെ പോകുന്നു. ഒട്ടുമിക്ക തിയേറ്ററുകളിലും ഷോ നടക്കുന്നില്ല. നാലോ അഞ്ചോ സിനിമയാണ് റിലീസ്ന് വന്നിട്ടുള്ളത് അതു തന്നെ കളക്ഷൻ വളരെ കുറവായിരുന്നു. സെക്കന്റ് ഷോയുടെ കാര്യത്തിലും സർക്കാർ അനുകൂല സാഹചര്യം എടുക്കില്ല എന്നതും ഒരു പ്രധാന പെട്ട കാരണമാണ്. അങ്ങനെ ആകുമ്പോൾ സെക്കന്റ്ഷോ എന്ന ഒരു പ്രധാനപെട്ട കളക്ഷനും ഇല്ലാതാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിനും ഈ നിയത്രണങ്ങളിലൂടെ പോകാൻ പറ്റുകയുള്ളു. തിയേറ്റർ തുറന്നത്തിനുശേഷം നല്ല പടങ്ങൾ ഒന്നും വരുന്നില്ല. എന്റർടൈൻമെന്റ് ടാക്സിനോട്ടും കുറവ് വരുത്തിയൊട്ടില്ല. ആരോഗ്യവകുപ്പും ഫിലിം ചെബറിന്റെ തീരുമാങ്ങൾ അംഗീകരിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് സിനിമ മേഖല. 12 മാസം കാത്തിരുന്നിട്ടും പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഇല്ല. പ്രതിസന്ധി തുടരുകയാണ്.