30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് ബാധിച്ച് ഭാര്യ മരിച്ച് പത്താംദിവസം ഭർത്താവും മരിച്ചു


ഓയൂർ: പൂയപ്പള്ളി,കാറ്റാടി,കോട്ടേക്കോണത്ത് കോവിഡ് ബാധിച്ച് ഭാര്യ മരിച്ചതിൻ്റെ പത്താം ദിവസം കോവിഡിന് ചികിത്സയിലായിരുന്ന ഭർത്താവും നിമോണിയ ബാധിച്ച് മരിച്ചു.കോട്ടേക്കോണം കുന്നുവിളവീട്ടിൽ (പ്ലാപ്പള്ളി) കൊച്ചുകുഞ്ഞ് (80) ആണ് മരിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായശേഷം നിമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ പൊടിയമ്മ (75) യുംകോവിഡിന് ചികിത്സയിലിരിക്കെ കഴിഞ്ഞ 27 നാണ് മരിച്ചത്.
സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വീട്ട് വളപ്പിൽ. മക്കൾ: പൊന്നമ്മ, സൂസമ്മ, സജി (കുവൈറ്റ്) . മരുമക്കൾ: സാമുവേൽകുട്ടി,ഷാജിമോൻ,ലിസിസജി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles