27.9 C
Kollam
Monday, June 14, 2021
spot_img

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം.

പറ്റ്‌ന: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു. പറ്റ്‌നയിലാണ് സംഭവം. ബീഹാര്‍ സര്‍ക്കാറിന് കീഴിലുള്ള ധര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് അടിച്ചു തകര്‍ത്തത്. ബന്ധുക്കള്‍ അക്രമം ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

രാവിലെ രോഗിയെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തിയ പിതാവാണ് മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് പിതാവ് മകന്റെ മരണകാരണങ്ങളടക്കം അന്വേഷിച്ചെങ്കിലും പിതാവിനെ ആശുപത്രി ജീവനക്കാര്‍ അവഹേളിക്കുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് ബന്ധുക്കളില്‍ ചിലര്‍ ആശുപത്രിയിലെത്തി അക്രമം നടത്തിയത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും കൃത്യവിലോപമുണ്ടായെന്ന ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ രോഗിയെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയുമായിരുന്നെന്നും സൂപ്രണ്ട് മണിഭൂഷണ്‍ ശര്‍മ പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles