29 C
Kollam
Monday, June 14, 2021
spot_img

കോവിഡ് ബാധിച്ച്‌ ഒരാഴ്ചയ്ക്കിടെ അമ്മയും രണ്ട് മക്കളും മരിച്ചു

കൊല്ലം: കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 341 ഡേവിഡ് കോട്ടേജില്‍ സ്റ്റീഫന്‍ മാത്യുവിൻ്റെ ഭാര്യ ഐറിന്‍ സ്റ്റീഫന്‍ (78), മക്കളായ അനിത(46),അനു സ്റ്റീഫന്‍ (44) എന്നിവരാണു കോവിഡിനെ തുടര്‍ന്ന് മരിച്ചത്. അനിത 19നും ഐറിന്‍ 25നും മരിച്ചു. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അനു ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. അനുവിൻ്റെ ഭാര്യ അല്‍ഫോന്‍സ (രമ്യ) കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നെങ്കിലും നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ജവഹര്‍ ബാലഭവന്‍ റിട്ട. നഴ്‌സറി അദ്ധ്യാപികയാണ് ഐറിന്‍. കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ മുന്‍ അംഗമാണ് അനു. അനുവില്‍ നിന്നാണ് കുടുംബത്തിലെല്ലാവര്‍ക്കും കോവിഡ് പകര്‍ന്നത്.അടുത്തിടെ അനുവിൻ്റെ ഓഫിസിനു സമീപം താമസിച്ചിരുന്ന വയോധികന്‍ കുഴഞ്ഞു വീണപ്പോള്‍ അനുവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പരിശോധനയില്‍ വയോധികനു കോവിഡ് സ്ഥിരീകരിച്ചു ദിവസങ്ങള്‍ക്കകം അനുവും കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവാവുകയും വലിയ ഒരു ദുരന്തമായി മാറുകയും ചെയ്തു . അനുവിനും അമ്മയ്ക്കും കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ചതിനാല്‍ ആശുപത്രി വിടാനായിരുന്നില്ല. അനുവിൻ്റെ സംസ്‌കാരം ഇന്നു പട്ടത്താനം ഭാരതരാജ്ഞി പള്ളിയില്‍ നടന്നു മകന്‍: ആബേല്‍ ആന്റണി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles