27.9 C
Kollam
Saturday, October 16, 2021

കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ബി.ജെ.പി പ്രവർത്തകൻ മരിച്ചു

കൊട്ടാരക്കര : കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ബി. ജെ. പി പ്രവർത്തകൻ മരിച്ചു. കോട്ടാത്തല പണയിൽ പുന്നപള്ളിൽ വിജയ വിലാസത്തിൽ പരേതനായ കുമാരന്റെ മകൻ ഹരിദാസ് (48) മരിച്ചത്. തിരുവോണത്തിന് മുമ്പ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ നടന്ന സമരത്തിൽ അറസ്റ്റിലായ ഹരിദാസ് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഹരിദാസിനു പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മൈലത്തെ കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് ശക്തമായ ശ്വാസം മുട്ടൽ അനുഭവപെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ചു മരണപെടുകയുമായിരുന്നു മാതാവ് ഭാരതി. ഭാര്യ റീന. സഹോദരൻ വിജയൻ. സഹോദരി. വിജയകുമാരി, ഗിരിജ, ഉഷ, ജയ.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles